എം.ജെ അക്ബര്‍ ബി.ജെ.പിയില്‍
text_fieldsന്യൂഡൽഹി: എഴുത്തുകാരനും മുതി൪ന്ന പത്രപ്രവ൪ത്തകനുമായ എം.ജെ. അക്ബ൪ ബി.ജെ.പിയിൽചേ൪ന്ന് പാ൪ട്ടി വക്താവിൻെറ ചുമതല ഏറ്റെടുത്തു. നീര റാഡിയ ടേപ്പിലൂടെ വിവാദപുരുഷനായ ജനതാദൾ-യു നേതാവ് എൻ.കെ. സിങ്ങും ബി.ജെ.പിയിൽചേ൪ന്നു. പാ൪ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പാ൪ട്ടി പ്രസിഡൻറ് രാജ്നാഥ് സിങ് ഇരുവ൪ക്കും അംഗത്വം നൽകി.
മുമ്പ് രാജീവ് ഗാന്ധിയുടെ ഒൗദ്യോഗിക വക്താവായിരുന്ന എം.ജെ. അക്ബ൪ 1989 മുതൽ 1991 വരെ ബിഹാറിലെ കിഷൻഗഞ്ചിൽനിന്ന് കോൺഗ്രസ് എം.പിയായിരുന്നു.
നരേന്ദ്ര മോദി വലിയ നേതാവാണെന്നും രാജ്യത്തെ വീണ്ടെടുക്കാനുള്ള ദൗത്യത്തിൽ പങ്കുചേരാനാണ് താൻ വീണ്ടും രാഷ്ട്രീയത്തിലേക്ക് വരുന്നതെന്നും ബി.ജെ.പി അംഗത്വം സ്വീകരിച്ച ശേഷം അക്ബ൪ മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു. നയപരമായ തീരുമാനത്തിൻെറ അടിസ്ഥാനത്തിലാണ് വീണ്ടും രാഷ്ട്രീയത്തിലേക്ക് വരുന്നതെന്നും മോദിയുടെ നേതൃപാടവം അംഗീകരിക്കുകയാണെന്നും അക്ബ൪ തുട൪ന്നു. രാജ്യത്തിന് മുന്നിലുള്ള പ്രതിസന്ധി എല്ലാവ൪ക്കുമറിയാം. രാജ്യത്തിനുവേണ്ടി നമുക്ക് ചെയ്യാൻകഴിയുന്നത് എത്ര ചെറുതായിരുന്നാലും ഇതൊരു അവസരമാണ്. രാഷ്ട്രത്തിൻെറ ശബ്ദത്തോടൊപ്പം കൈകോ൪ത്ത് വീണ്ടെടുക്കാനുള്ള ദൗത്യത്തിൽ പങ്കുചേരേണ്ടത് എല്ലാവരുടെയും ബാധ്യതയാണ്. അതുകൊണ്ടാണ് താൻ ബി.ജെ.പിയെ പ്രതീക്ഷയോടെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമായുള്ള സുഹൃദ്ബന്ധം ഓ൪മിപ്പിച്ച മാധ്യമപ്രവ൪ത്തകരോട് രാജീവ് തൻെറ സുഹൃത്തായിരുന്നുവെന്നും അതിനുശേഷം 20 വ൪ഷം കടന്നുപോയെന്നുമായിരുന്നു അക്ബറിൻെറ പ്രതികരണം.
കാലാവധി കഴിയാനിരിക്കുന്ന സിങ്ങിനോട് വീണ്ടും രാജ്യസഭാംഗത്വം നൽകില്ളെന്ന് വ്യക്തമാക്കിയ പാ൪ട്ടി ലോക്സഭയിലേക്ക് മത്സരിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതത്തേുട൪ന്നാണ് സിങ് ബി.ജെ.പിയിലേക്ക് കൂടുമാറിയത്. ബി.ജെ.പിയുമായുള്ള ബന്ധം നിതീഷ്കുമാ൪ വേ൪പ്പെടുത്തിയത് മുതൽ ബിഹാറിൻെറ വികസനം പിറകിലായെന്ന് സിങ് കുറ്റപ്പെടുത്തി. രാജ്യസഭയിൽ നടന്ന ബജറ്റ് ച൪ച്ചയിൽ അംബാനിയെ രക്ഷിച്ചത് താനാണെന്ന് എൻ.കെ. സിങ് നീര റാഡിയയോട് വെളിപ്പെടുത്തിയത് 2ജി അഴിമതി അന്വേഷണത്തിനിടയിൽ വിവാദമായിരുന്നു. ബി.ജെ.പിയുടെ ബജറ്റ് ച൪ച്ചയിൽ നിന്ന് അരുൺ ഷൂരിയെ മാറ്റി വെങ്കയ്യ നായിഡുവിനെ കൊണ്ടുവന്നാണ് അംബാനിയെ രക്ഷിച്ചതെന്നായിരുന്നു സിങ്ങിൻെറ വെളിപ്പെടുത്തൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.