തട്ടത്തിന്‍ മറയത്ത് നിന്നൊരാള്‍
text_fieldsമലപ്പുറം: 1998ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജി.എം. ബനാത്ത്വാലക്കെതിരെ സി.പി.ഐ പൊന്നാനിയിൽ രംഗത്തിറക്കിയത് ഒരു വനിതയെ. തിരൂ൪ തെക്കുമ്മുറി സ്വദേശിനി മിനു മുംതാസ് ഒരു സാഹസത്തിന് മുതി൪ന്നപ്പോൾ അതൊരു ചരിത്രമായി. പരമ്പരാഗത രാഷ്ട്രീയപാ൪ട്ടികൾ വനിതാ സ്ഥാനാ൪ഥികളെ തീണ്ടാപ്പാടകലെ നി൪ത്തിയിരുന്ന കാലം. സി.പി.ഐ അങ്ങനെ ഒരു വലിയ കാര്യം ചെയ്തു.
ദേശീയ നേതാവായിരുന്ന ഗീതാ മുഖ൪ജി ലോക്സഭയിൽ സ്ത്രീ സംവരണത്തിന് വേണ്ടി വാദിച്ച കാലത്താണ് പാ൪ട്ടിയുടെ നാല് സീറ്റിൽ ഒന്ന് വനിതക്ക് നൽകാൻ സംസ്ഥാന ഘടകം തീരുമാനിച്ചത്. പരീക്ഷണമെന്നോണം പൊന്നാനി സ്ത്രീക്ക്വേണ്ടി നീക്കിവെച്ചു. കെ.വി. റാബിയ, സുലൈഖാബീവി, മിനു മുംതാസ് എന്നിവരെയാണ് പരിഗണിച്ചത്. ഒടുവിൽ മഹിളാ സംഘം ജില്ലാ സെക്രട്ടറിയായിരുന്ന മിനുവിന് നറുക്കുവീണു. തൊപ്പിയിട്ട ബനാത്ത്വാലയെ നേരിടാൻ തട്ടമിട്ട ചെറുപ്പക്കാരി വന്നപ്പോൾ പൊന്നാനിക്കും അതൊരു കൗതുകമായി. ലക്ഷത്തിലധികം വോട്ടിന് പരാജയപ്പെട്ടെങ്കിലും തൻെറ സ്ഥാനാ൪ഥിത്വം പാ൪ട്ടിയിൽ വലിയ മാറ്റങ്ങളുണ്ടാക്കിയെന്ന് അവ൪ അവകാശപ്പെടുന്നു.
എന്നാൽ, പത്തുവ൪ഷത്തോളമായി മിനു മുംതാസ് രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. 2009ലെ തെരഞ്ഞെടുപ്പിൽ വോട്ട്പോലും ചെയ്തില്ല. 2011ൽ വെൽഫെയ൪ പാ൪ട്ടി ഓഫ് ഇന്ത്യ നിലവിൽ വന്നപ്പോൾ ജില്ലാ വൈസ് പ്രസിഡൻറായി.
സ൪ക്കാ൪ ഓഫിസുകളിൽ ഉദ്യോഗസ്ഥരെ വെറുതെയിരുത്തി പരാതി കേൾക്കാൻ മുഖ്യമന്ത്രി നേരിട്ടിറങ്ങുകയാണെന്നും എം.എൽ.എയോ എം.പിയോ ആഴ്ചയിൽ ഒരു തവണയെങ്കിലും അവരവരുടെ മണ്ഡലങ്ങളിൽചെന്ന് ജനങ്ങളെ കാണുകയാണെങ്കിൽ ഇതിൻെറയൊന്നും ആവശ്യമില്ലെന്നും മിനു മുംതാസ് പറയുന്നു. പരേതനായ ഒറ്റയിൽ മൊയ്തീൻകുട്ടിയുടെയും മേലാശ്ശേരി ഫാത്തിമയുടെയും മകളാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.