ഇടുക്കി: കേരള കോണ്‍ഗ്രസ് മുന്നണി വിടുന്ന ഘട്ടംവരെയത്തെി -മാണി
text_fieldsകോട്ടയം: ഇടുക്കി സീറ്റിൻെറ കാര്യത്തിൽ മുന്നണി വിടുന്നഘട്ടം വരെ എത്തിയെന്നും ഇക്കാര്യത്തിൽ പാ൪ട്ടിക്ക് ത്യാഗം സഹിക്കേണ്ടിവന്നുവെന്നും കേരള കോൺഗ്രസ് എം ചെയ൪മാൻ കെ.എം. മാണി. കോട്ടയം പ്രസ്ക്ളബിൻെറ ‘നിലപാട്-2014’ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്നണിയെ രക്ഷിക്കാൻ ത്യാഗം ചെയ്ത കേരള കോൺഗ്രസ് ഇടുക്കി സീറ്റിന് അവസാനനിമിഷം വരെ പോരാടി. മുന്നണിയിൽ നിൽക്കുമ്പോൾ വിട്ടുവീഴ്ചകൾ ചെയ്യേണ്ടിവരും. അത് ദൗ൪ബല്യമായും കീഴടങ്ങലായും കാണേണ്ടതില്ല. അതിൻെറ പേരിൽ ഒരുവിധ കച്ചവടത്തിനും നിന്നിട്ടില്ല.
ഇടുക്കി സീറ്റ് ഞങ്ങൾക്ക് പ്രിയപ്പെട്ടതാണ്. ഇതിനായി താനും പി.ജെ. ജോസഫും കൂട്ടായാണ് ശ്രമിച്ചത്. കോൺഗ്രസിൻെറ അഖിലേന്ത്യാ നേതാക്കൾ നേരിട്ടു വിളിച്ച് ചില പ്രായോഗിക ബുദ്ധിമുട്ടുകൾ അറിയിച്ചു. സമ്മ൪ദത്തിന് ഒരു ലക്ഷ്മണരേഖയുണ്ടെന്ന് മനസ്സിലാക്കി പിന്മാറുകയായിരുന്നു.
പി.ടി. തോമസിന് കോൺഗ്രസ് സീറ്റ് നിഷേധിച്ചത് നീതികേടല്ളേയെന്ന ചോദ്യത്തിന് അത് കോൺഗ്രസിൻെറ ആഭ്യന്തരകാര്യമാണെന്നായിരുന്നു മറുപടി. വി.എസ്. അച്യുതാനന്ദൻെറ നിലപാടിന് സ്ഥിരതയില്ല. മാറിമാറി നിലപാട് സ്വീകരിക്കുന്ന വി.എസിൻെറ വാക്കുകൾക്ക് വിലയില്ലാതായി. ഇപ്പോൾ പരസ്പര വിരുദ്ധ കാര്യങ്ങളാണ് പറയുന്നത്. ടി.പി വധക്കേസിൽ സി.ബി.ഐ അന്വേഷണം ആദ്യം ആവശ്യപ്പെട്ട വി.എസ് ഇപ്പോൾ പറയുന്നത് പാ൪ട്ടി അന്വേഷണത്തിൽ തൃപ്തനാണെന്നാണ്. ലാവലിൻ കേസിലെ അഴിമതി അന്വേഷിക്കണമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് ഇപ്പോൾ പറയുന്നത് അഴിമതിയില്ളെന്നാണ്.
പാ൪ട്ടിക്കൊപ്പം അനുസരണയോടെ നിൽക്കുന്ന പ്രതിപക്ഷനേതാവായി വി.എസ് മാറണമെന്നാണ് തൻെറ അഭിപ്രായം. ഇടുക്കി സീറ്റിൻെറ കാര്യത്തിൽ കേരളകോൺഗ്രസ് നിലപാടുകൾക്ക് ബലമില്ലായിരുന്നുവെന്ന് ആ൪. ബാലകൃഷ്ണ പിള്ളയുടെ വിമ൪ശം ചൂണ്ടിക്കാട്ടിയപ്പോൾ പിള്ള ഒരിക്കലും നല്ലകാര്യങ്ങൾ പറഞ്ഞിട്ടില്ളെന്നായിരുന്നു പ്രതികരണം. നെല്ലിയാമ്പതിയിലെ തോട്ടങ്ങൾ വനഭൂമിയാണെന്ന സ൪ക്കാ൪ സത്യവാങ്മൂലത്തെക്കുറിച്ച് ചോദിച്ചപ്പോൾ വനഭൂമിയിൽപ്പെട്ട തോട്ടങ്ങളാണെന്നായിരുന്നു മറുപടി. കൈയേറ്റവും കുടിയേറ്റവും വേറെയാണ്. വനഭൂമിക്കാണ് പട്ടയവും പാട്ടവും നൽകുന്നത്.സി.പി.എം സ്വതന്ത്രന്മാരെ മത്സരിപ്പിക്കുന്നത് അടവുനയമല്ല. തക൪ച്ചയുടെ ലക്ഷണമാണ്. സ്വന്തമായി സ്ഥാനാ൪ഥികൾ ഇല്ലാത്തതിനാൽ വാടകക്ക് നി൪ത്തേണ്ട ഗതികേടിലാണ്. പാ൪ട്ടി പ്രഖ്യാപിച്ച സ്ഥാനാ൪ഥിയെ മാറ്റുകയും നി൪ബന്ധിച്ച് സ്ഥാനാ൪ഥിയെ നി൪ത്തുകയും ചെയ്ത സി.പി.എം നീ൪ച്ചുഴിയിൽ അകപ്പെട്ടതുപോലെയാണ്. തിരുവനന്തപുരം സീറ്റ് വിറ്റു കാശാക്കിയെന്നാണ് സി.പി.ഐയിലെതന്നെ ഒരുവിഭാഗത്തിൻെറ ആരോപണം.
കേന്ദ്രത്തിൽ യു.പി.എക്ക് ശക്തമായ ഒരുബദൽ ഉണ്ടായിട്ടില്ല. ബദൽ ശക്തിയാകാൻ ബി.ജെ.പിക്ക് കഴിഞ്ഞിട്ടുമില്ല. താരതമ്യേന മികച്ച പ്രകടനം കാഴ്ചവെച്ച യു.പി.എ വീണ്ടും അധികാരത്തിൽ വരും.
യു.ഡി.എഫ് സ൪ക്കാറിൻെറ ഭരണം രാജ്യത്തിന് മാതൃകയാണ്. എൽ.ഡി.എഫിന് പറയാൻ വിഷയങ്ങളില്ലാത്തതിനാലാണ് കോട്ടയത്ത് ബി.ജെ.പി ബന്ധം ആരോപിക്കുന്നത്.
അഞ്ച് ഏക്കറിൽ താഴെ കൃഷി ഭൂമിയുള്ള ക൪ഷകരുടെ 25 വിളകൾക്ക് ഇൻഷുറൻസ് ഏ൪പ്പെടുത്തിയതും ബി.പി.എൽ കുടുംബങ്ങൾക്ക് സൗജന്യചികിത്സ ഒരുക്കിയതും ക൪ഷക൪ക്ക് അഗ്രികാ൪ഡ് ഏ൪പ്പെടുത്തിയതും യു.ഡി.എഫിന് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രസ് ക്ളബ് സെക്രട്ടറി ഷാലു മാത്യു സ്വാഗതവും പ്രസിഡൻറ് എസ്. മനോജ് നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.