വി.എസിന്‍േറത് അവസരവാദ രാഷ്ട്രീയം –കെ.കെ. രമ
text_fieldsകൊല്ലം: ടി.പി വധക്കേസിലടക്കമുള്ള നിലപാടുമാറ്റം വി.എസ്.അച്യുതാനന്ദൻ തിരുത്തുമെന്നാണ് പ്രതീക്ഷയെന്ന് ആ൪.എം.പി നേതാവ് കെ.കെ. രമ. വി.എസിൻെറ നിലപാടുമാറ്റം അവസരവാദ രാഷ്ട്രീയമാണ്. ഇത് അദ്ദേഹത്തെപ്പോലെ ഒരു കമ്യൂണിസ്റ്റിന് ചേ൪ന്നതല്ല.
കൊല്ലം പ്രസ്ക്ളബിൻെറ ‘ലോക്സഭ - 2014’ ൽ സംസാരിക്കുകയായിരുന്നു അവ൪. വി.എസ്. അച്യുതാനന്ദനെ ലോക്സഭാ തെരഞ്ഞെടുപ്പിനുവേണ്ടി സി.പി.എം ഉപയോഗിക്കുകയാണ്. പാ൪ട്ടി നേതൃത്വത്തിൻെറ ശക്തമായ സമ്മ൪ദം മൂലമാണ് അദ്ദേഹത്തിൻെറ നിലപാടുമാറ്റം.
ദേശീയപാ൪ട്ടിയെന്ന പദവി നഷ്ടപ്പെടുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ കേരളത്തിൽനിന്ന് പരമാവധി സീറ്റ് നേടുക സി.പി.എമ്മിൻെറ ആവശ്യമാണ്. ഇത് ലക്ഷ്യമിട്ടുള്ള തന്ത്രപരമായ നീക്കത്തിൽ വി.എസ് വീഴുകയായിരുന്നു. അദ്ദേഹത്തിൻെറ ഇപ്പോഴത്തെ നിലപാട് പൊതുസമൂഹത്തിൻെറ പ്രതീക്ഷ ഇല്ലാതാക്കുന്നതാണ്.
ആ൪.എം.പിയുടെ വള൪ച്ചയിൽ കോൺഗ്രസിന് പങ്കില്ല. ഏതെങ്കിലും മുന്നണികളിൽ ചേക്കേറുക എന്ന ലക്ഷ്യത്തോടെയല്ല പാ൪ട്ടി രൂപപ്പെടുത്തിയത്.
വി.എസിനെ പാ൪ട്ടിയിലേക്ക് പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ, അദ്ദേഹത്തിൻെറ പിന്തുണ ഉണ്ടായിരുന്നു. ഇപ്പോഴത്തെ നിലപാടുമാറ്റത്തിലൂടെ താൻ എതിരായതുകൊണ്ടല്ല പ്രസ്ഥാനം തോറ്റതെന്ന് തെരഞ്ഞെടുപ്പിനുശേഷം വി.എസിന് പറയാനാവും.
യഥാ൪ഥ കമ്യൂണിസ്റ്റുകാരന് കൊള്ളസംഘത്തോടൊപ്പം നിൽക്കാനാവില്ല. വി.എസ് ശരിയായ കമ്യൂണിസ്റ്റാണ്.
അദ്ദേഹം ചെയ്ത നല്ല കാര്യങ്ങളെ തള്ളിക്കളയാനാവില്ല. ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും അഭ്യ൪ഥിച്ച് മുഖ്യമന്ത്രിയെയോ മറ്റ് അധികാരികളെയോ ടി.പി. ചന്ദ്രശേഖരൻ സമീപിച്ചിട്ടില്ല. ഇതുസംബന്ധിച്ച് വി.എസ് പറഞ്ഞത് ശരിയല്ല.
വടകരയിൽ ഇക്കുറിയും സി.പി.എമ്മിന് തിരിച്ചടി നേരിടും. ടി.പി വധം സൃഷ്ടിച്ച ഉണങ്ങാത്ത മുറിവ് ജനങ്ങളിൽ ശേഷിക്കുന്നുണ്ട്. അവിടെ മത്സരിക്കുന്ന ഷംസീ൪ കൊലപാതകത്തിന് കൂട്ടുനിന്ന വ്യക്തിയാണ്.
പ്രസ് ക്ളബ് പ്രസിഡൻറ് സി. വിമൽകുമാ൪ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിജു പാപ്പച്ചൻ സ്വാഗതം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.