വി.എസിന്‍െറ നിലപാടുമാറ്റം: സുധീരന്‍ കുഞ്ഞാലിക്കുട്ടിയെ തിരുത്തി
text_fieldsകോഴിക്കോട്: ടി.പി ചന്ദ്രശേഖരൻ വിഷയത്തിലെ വി.എസിൻെറ നിലപാടുമാറ്റം സി.പി.എമ്മിലെ ആഭ്യന്തരപ്രശ്നമാണെന്ന മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയെ തിരുത്തി കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരൻ. വി.എസിൻെറ നിലപാടുമാറ്റം പാ൪ട്ടിയിലെ ആഭ്യന്തരപ്രശ്നമാണെന്ന് സി.പി.എം നേതാക്കളൊഴികെയുള്ള ആ൪ക്കും കാണാനാവില്ളെന്ന് കോഴിക്കോട് പ്രസ്ക്ളബിൽ സംഘടിപ്പിച്ച ‘ദില്ലി ചലോ’ മുഖാമുഖം പരിപാടിയിൽ സുധീരൻ വ്യക്തമാക്കി. ചന്ദ്രശേഖരൻ വിഷയത്തിലെ വി.എസിൻെറ നിലപാടുമാറ്റം സി.പി.എമ്മിൻെറ ആഭ്യന്തരപ്രശ്നമാണെന്ന പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നിലപാടിനെ അനുകൂലിക്കുന്നുണ്ടോ എന്ന മാധ്യമപ്രവ൪ത്തകൻെറ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ‘ഇത് സി.പി.എമ്മിലെ ആഭ്യന്തരപ്രശ്നമല്ല. പൊതുസമൂഹത്തിൻെറ വികാരമാണ് വി.എസ് ആദ്യഘട്ടത്തിൽ ഉന്നയിച്ചിരുന്നത്. ചന്ദ്രശേഖരൻെറ ഭാര്യ കെ.കെ. രമ, തിരുവനന്തപുരത്ത് നിരാഹാരസമരം കിടന്നപ്പോൾ കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് വി.എസ് മുഖ്യമന്ത്രിക്ക് കത്ത് കൊടുത്തത് സി.പി.എമ്മിൻെറ ആഭ്യന്തരകാര്യമാണോ? സി.പി.എം നേതാക്കളൊഴികെ മറ്റാ൪ക്കും ഇതിനെ ആഭ്യന്തര വിഷയമായി കാണാനാവില്ല. പാ൪ട്ടിയിൽ ‘നിന്നു പിഴക്കാൻ’ വി.എസ് ഈ നിലപാട് സ്വീകരിച്ചതാകും’ -സുധീരൻ പറഞ്ഞു.
കസ്തൂരിരംഗൻ വിഷയത്തിലെ ദേശീയ ഹരിത ട്രൈബ്യൂണൽ വിധിയിൽ ക൪ഷക൪ക്ക് ഒരാശങ്കയും വേണ്ടെന്ന് ചോദ്യത്തിന് മറുപടിയായി സുധീരൻ പറഞ്ഞു. ‘കേരളത്തിനെതിരായ പരാമ൪ശം ട്രൈബ്യൂണലിൽനിന്നുണ്ടായിട്ടില്ളെന്നാണ് അൽപം മുമ്പ് മുഖ്യമന്ത്രി തന്നെ അറിയിച്ചത്. ക൪ഷക൪ക്ക് അനുകൂലമായി വിദഗ്ധ സമിതിയെ നിയോഗിച്ച് റിപ്പോ൪ട്ട് തയാറാക്കി സമ൪പ്പിച്ച ഒരേയൊരു സംസ്ഥാനം കേരളമാണ്. നവംബ൪ 13ലെ ഉത്തരവ് നിലനിൽക്കുമെന്ന ട്രൈബ്യൂണൽ വിധി ക൪ഷകരെ പ്രതികൂലമായി ബാധിക്കില്ളേ എന്ന ചോദ്യത്തിന്, ആ ഉത്തരവും ട്രൈബ്യൂണൽ വിധിയുമായി ഒരു ബന്ധവുമില്ളെന്നായിരുന്നു സുധീരൻെറ മറുപടി. ‘കൃത്യമായി പറയണമെങ്കിൽ വിധിപ്പക൪പ്പ് കാണണം. സി.പി.എമ്മിന് ഇക്കാര്യത്തിൽ രാഷ്ട്രീയമുണ്ട്. പക്ഷേ, കോൺഗ്രസിന് അതില്ല. ക൪ഷകരുടെ ആശങ്ക പരിഹരിക്കുകയെന്നത് കോൺഗ്രസിൻെറ ബാധ്യതയാണ്’ -സുധീരൻ പറഞ്ഞു.
‘ഇടുക്കിയിലെ കോൺഗ്രസ് സ്ഥാനാ൪ഥിയെ മതമേലധ്യക്ഷൻ അപമാനിച്ചതായി കരുതുന്നില്ല. സ്ഥാനാ൪ഥിപോലും അങ്ങനെയൊരു ആരോപണം ഉന്നയിച്ചിട്ടില്ല. തെരഞ്ഞെടുപ്പിൽ ബിഷപ്പുമാരെ ഭയക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ‘ഞങ്ങളാരെയും ഭയക്കുന്നില്ല’ എന്നായിരുന്നു മറുപടി.
‘ഇടുക്കിയിൽ പി.ടി. തോമസിന് സീറ്റ് നിഷേധിച്ചത് ഭയംകൊണ്ടല്ല, യുവനേതാവിനെ മത്സരിപ്പിക്കണമെന്ന് തോമസ് തന്നെ നി൪ദേശിച്ചതാണ്. കഴിഞ്ഞ അഞ്ചു വ൪ഷത്തെ കേന്ദ്ര ഭരണത്തിൽ പെട്രോളിയം ഉൽപന്നങ്ങൾക്കും പാചകവാതകത്തിനും പലതവണ വില വ൪ധിപ്പിച്ചുവെന്നത് ശരിയാണ്. ഇതിനെതിരെ കേരളത്തിലെ കോൺഗ്രസ് ശക്തമായ വികാരം കേന്ദ്രത്തെ അറിയിച്ചതിൻെറ ഫലമായാണ് പാചകവാതക സിലിണ്ട൪ പന്ത്രണ്ടാക്കിയതും ആധാ൪ ഒഴിവാക്കിയതും. ഇതൊന്നും കാണാതെപോകരുത്.
ഇപ്പോഴത്തെ നില നോക്കിയാൽ കേരളത്തിൽ 1977 ആവ൪ത്തിക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിൻെറ ആദ്യഘട്ടമേ ആയുള്ളൂ. ഇനിയുള്ള പ്രവ൪ത്തനങ്ങളെ ആശ്രയിച്ച് സ്ഥിതി മാറാം, മാറാതിരിക്കാം. ഈ തെരഞ്ഞെടുപ്പിൽ വ൪ഗീയവാദിയായ മോദിക്കുവേണ്ടി ആ൪.എസ്.എസ് സ൪വ മറയും നീക്കി പുറത്തുവന്നിരിക്കയാണ്. വ൪ഗീയ-ഫാഷിസ്റ്റ് ശക്തിയായ ആ൪.എസ്.എസും മതേതരശക്തിയായ ഇന്ത്യൻ നാഷനൽ കോൺഗ്രസ് നേതൃത്വം നൽകുന്ന യു.പി.എയും തമ്മിലാണ് പോരാട്ടം. ഇവിടെ സി.പി.എം എവിടെ നിൽക്കുന്നുവെന്ന് ജനം തിരിച്ചറിയണം. അന്ധമായ കോൺഗ്രസ് വിരോധത്തിൻെറ പേരിൽ ഫാഷിസ്റ്റുകൾക്ക് സഹായകമായ നിലപാടാണ് അവ൪ സ്വീകരിക്കുന്നത്. സി.പി.എം ഇവിടെ കാഴ്ചക്കാരായി മാറേണ്ടവരല്ല. കോൺഗ്രസിനെ എതി൪ത്ത് മോദിക്ക് പാതയൊരുക്കുന്ന സമീപനത്തിലൂടെ അവ൪ ദേശീയ രാഷ്ട്രീയത്തിൽ അപ്രസക്തരാവുന്ന കാലം വിദൂരമല്ല’ -സുധീരൻ വ്യക്തമാക്കി.
യു.ഡി.എഫ് ജില്ലാ കൺവീന൪ അഡ്വ. പി. ശങ്കരൻ, ഡി.സി.സി പ്രസിഡൻറ് കെ.സി. അബു, കെ.പി.സി.സി സെക്രട്ടറി അഡ്വ. കെ. പ്രവീൺകുമാ൪, പ്രസ്ക്ളബ് പ്രസിഡൻറ് കമാൽ വരദൂ൪, വൈസ് പ്രസിഡൻറ് വി.പി. രാമചന്ദ്രൻ എന്നിവ൪ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.