രാജ്യത്ത് വിവാഹമോചന നിരക്ക് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
text_fieldsമനാമ: രാജ്യത്ത് വിവാഹമോചന നിരക്ക് വ൪ധിക്കുന്നതായി ഏറ്റവും ഒടുവിലത്തെ റിപ്പോ൪ട്ടുകൾ വ്യക്തമാക്കുന്നു. വിവാഹ മോചന നിരക്കിൽ ജി.സി.സി രാഷ്ട്രങ്ങളിൽ നാലാം സ്ഥാനത്താണ് ബഹ്റൈൻ. 34 ശതമാനമാണ് ജി.സി.സി രാഷ്ട്രങ്ങളിലെ മൊത്തം വിവാഹമോചന നിരക്ക്. വിവാഹമോചിതരായ 3720 പേരാണ് സാമൂഹിക ക്ഷേമകാര്യ മന്ത്രാലയത്തിൽ രജിസ്റ്റ൪ ചെയ്തിട്ടുള്ളത്. വിവാഹമോചനം തേടി 2013ൽ നിയമ കേന്ദ്രത്തിൽ 80 സ്ത്രീകളാണ് കഴിഞ്ഞ വ൪ഷമത്തെിയത്. 2012ൽ ഇത് 130 ഉം 2011ൽ 98ഉം 2010 ൽ 115 ഉം ആയിരുന്നു.
വിവാഹമോചിതയുടെ അവകാശങ്ങൾ ഉറപ്പുവരുത്തുന്ന നിയമമാണ് രാജ്യത്തുള്ളതെന്ന് നിയമവിദഗ്ധ൪ ചൂണ്ടിക്കാട്ടുന്നു. സാമൂഹിക-കുടുംബ മേഖലയിൽ അസ്വാരസ്യം സൃഷ്ടിക്കുന്ന ഒന്നാണ് വ൪ധിച്ചുവരുന്ന വിവാഹമോചനങ്ങളെന്ന് ബഹ്റൈൻ വുമൻസ് യൂനിയനിലെ നിയമ ഉപദേശക ഫഖ്രിയ്യ ഷബ്൪ വ്യക്തമാക്കി. കുടുംബത്തിൻെറ അസ്ഥിവാരം ഇളക്കുകയും വ്യക്തികളിൽ അരക്ഷിത ബോധം സൃഷ്ടിക്കുകയും ചെയ്യുന്നതിൽ മുഖ്യ പങ്ക് വിവാഹമോചനത്തിനുണ്ട്. ശാരീരികവും മാനസികവുമായ പീഡനവും വഴക്കുമാണ് പലപ്പോഴും ഭ൪ത്താക്കന്മാരിൽ നിന്ന് വിവാഹമോചനം തേടി ഭാര്യമാ൪ നിയമ കേന്ദ്രത്തെ സമീപിക്കാൻ കാരണം. പലപ്പോഴും അകാരണമായ സംശയവും തദനുസൃതമായുണ്ടാകുന്ന വെറുപ്പും ഇതിലേക്ക് വഴിവെക്കുന്നു. മതപരമായ അവബോധക്കുറവും ആധുനിക സാങ്കേതിക ഉപകരണങ്ങളുടെ വ്യാപകത്വവുമാണ് വിവാഹമോചനം വ൪ധിക്കുന്നതിൻെറ മുഖ്യകാരണമെന്ന് ഷബ്൪ ചൂണ്ടിക്കാട്ടുന്നു. കുടുംബത്തിൽ വഹിക്കേണ്ട ഉത്തരവാദിത്ത്വത്തെക്കുറിച്ച് ശക്തമായ അവബോധം സൃഷ്ടിക്കുകയാണ് ഇതിൻെറ പരിഹാരത്തിന് മുഖ്യമായും അവലംബിക്കാവുന്ന മാ൪ഗമെന്ന് അവ൪ ചൂണ്ടിക്കാട്ടി. വ്യാപകമായ ബോധവത്കരണവും കൗൺസലിങുകളും വഴി കുടുംബങ്ങളിലെ അസ്വാരസ്യങ്ങൾ പരിഹരിക്കാനും വിവാഹ മോചന നിരക്ക് കുറക്കാനും കഴിയൂമെന്ന് ഷബ്൪ കൂട്ടിച്ചേ൪ത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.