കോയ മൗലാനയുടെ വിയോഗം നികത്താനാകാത്ത നഷ്ടം –ജംഇയ്യത്തുല്‍ ഉലമ
text_fieldsകൊല്ലം: ദക്ഷിണകേരള ജംഇയ്യത്തുൽ ഉലമ ട്രഷററും ഹിലാൽ കമ്മിറ്റി ചെയ൪മാനും പൂന്തുറ ഹിദായത്തുൽ ഇസ്ലാം അറബിക് കോളജ് പ്രിൻസിപ്പലുമായിരുന്ന പി.കെ. കോയ മൗലാനയുടെ വിയോഗം പരിഹരിക്കപ്പെടാനാകാത്തതാണെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ വ൪ക്കിങ് കമ്മിറ്റിയോഗം അനുശോചന പ്രമേയത്തിൽ പറഞ്ഞു.
മാ൪ച്ച് 28ന് അദ്ദേഹത്തിൻെറ പേരിൽ മയ്യിത്ത് നമസ്കരിക്കണമെന്നും 29ന് രാവിലെ എല്ലാ മദ്റസകളിലും ഖു൪ആൻ പാരായണം നടത്തണമെന്നും മഹല്ല് ജമാഅത്തുകളോടും മദ്റസാ മാനേജ്മെൻറിനോടും ഇമാമുമാരോടും യോഗം അഭ്യ൪ഥിച്ചു.
പ്രസിഡൻറ് വി.എം. മൂസാമൗലവി അധ്യക്ഷത വഹിച്ചു. ചേലക്കുളം മുഹമ്മദ് അബുൽ ബുഷ്റാ മൗലവി, കെ.പി. അബൂബക്ക൪ ഹസ്റത്ത്, കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, തേവലക്കര അലിയാരുകുഞ്ഞ് മൗലവി, എ.കെ. ഉമ൪ മൗലവി, പാങ്ങോട് എ. ഖമറുദ്ദീൻ മൗലവി, വി.എച്ച്. മുഹമ്മദ് മൗലവി, സി.എ. മൂസാ മൗലവി, എം.ബി. അബ്ദുൽ ഖാദി൪ മൗലവി, എൻ.കെ. അബ്ദുൽ മജീദ് മൗലവി, വി.എച്ച്. അലിയാ൪ മൗലവി തുടങ്ങിയവ൪ സംസാരിച്ചു. സെക്രട്ടറി തൊടിയൂ൪ മുഹമ്മദ്കുഞ്ഞ് മൗലവി അനുശോചന പ്രമേയം അവതരിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.