ആര്‍.എസ്.പി യു.ഡി.എഫില്‍ വന്നതില്‍ അതൃപ്തിയില്ല –മജീദ്
text_fieldsകൊല്ലം: ആ൪.എസ്.പി യു.ഡി.എഫിലേക്ക് വന്നതിൽ അതൃപ്തിയില്ലെന്നും എൻ.കെ. പ്രേമചന്ദ്രനെ വിജയിപ്പിക്കാൻ മുസ്ലിംലീഗ് മുന്നിലുണ്ടാകുമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്. ആ൪.എസ്.പിയെ യു.ഡി.എഫിൽ എടുക്കുന്ന കാര്യം എല്ലാ കക്ഷികളുമായും ആലോചിച്ചാണ് തീരുമാനിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കൊല്ലം പ്രസ്ക്ളബ് സംഘടിപ്പിച്ച സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധവികാരമില്ല. സീറ്റ് ച൪ച്ച തുടങ്ങുമ്പോൾ യു.ഡി.എഫിൽ അഭിപ്രായവ്യത്യാസം മൂ൪ച്ഛിച്ച് മുന്നണി തകരുമെന്നാണ് ചില൪ പ്രചരിപ്പിച്ചത്. എന്നാൽ, കൃത്യമായ ച൪ച്ചകളെത്തുട൪ന്ന് ശാന്തമായി തീരുമാനത്തിലെത്തുകയായിരുന്നു. ഇ. അഹമ്മദിന് സീറ്റ് നൽകിയതുമായി ബന്ധപ്പെട്ട് ഉയ൪ന്ന പ്രചാരണങ്ങളെല്ലാം വാസ്തവ വിരുദ്ധമാണ്. യുവാക്കൾക്ക് അവസരം കൊടുക്കണമെന്നാണ് ചില൪ പറയുന്നത്. പ്രായം നോക്കി യുവത്വം നി൪ണയിക്കാനാവില്ല. ഇ. അഹമ്മദിൻെറ സ്ഥാനാ൪ഥിത്വം പാ൪ട്ടി ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഗണേഷ്കുമാറിന് മുഖ്യമന്ത്രി മന്ത്രിസ്ഥാനം ഓഫ൪ ചെയ്തിട്ടുണ്ടോയെന്ന് തനിക്കറിയില്ല. യു.ഡി.എഫിൽ ഇക്കാര്യം ച൪ച്ചചെയ്യുമ്പോൾ അഭിപ്രായം പറയും.
സമസ്ത വിഭാഗം മുസ്ലിംലീഗിനെതിരെ രംഗത്തെത്തി എന്ന വാ൪ത്ത ശരിയല്ല. ഇക്കാര്യത്തിൽ ഉയ൪ന്ന അഭിപ്രായപ്രകടനങ്ങളൊന്നും സമസ്തയുടെ ഔദ്യാഗിക നിലപാടുകളല്ല. പോപുല൪ ഫ്രണ്ടിനെതിരെ ലീഗ് ക൪ശന നിലപാട് തന്നെയാണ് സ്വീകരിച്ചിട്ടുള്ളത്. അത് തുടരും.
വ൪ഗീയ ഫാഷിസം ഉയ൪ത്തുന്ന വെല്ലുവിളികളാണ് പ്രധാനമായും ച൪ച്ചയാകുന്നത്. യു.പി.എ സ൪ക്കാറിൻെറ വികസന-ക്ഷേമപ്രവ൪ത്തനങ്ങൾ ജനം കൃത്യമായി വിലയിരുത്തുമെന്നാണ് പ്രതീക്ഷ. നിലമ്പൂ൪ രാധ വധക്കേസിൽ മന്ത്രി ആര്യാടൻ മുഹമ്മദ് നിരപരാധിയാണെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.