മാണിയെ ജനങ്ങള്‍ വിചാരണ ചെയ്യും –തോമസ് ഐസക്
text_fieldsആലപ്പുഴ: ധനവകുപ്പിൻെറ കെടുകാര്യസ്ഥതയും അഴിമതിയുമാണ് ഇപ്പോൾ സംസ്ഥാനത്തുണ്ടായിരിക്കുന്ന ധനപ്രതിസന്ധിക്ക് കാരണമെന്ന് മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് എം.എൽ.എ. ട്രഷറി പൂട്ടുന്ന സാഹചര്യത്തിലും ധനപ്രതിസന്ധിയില്ളെന്ന് കളവ് പറയുന്ന കെ.എം. മാണിയെ ജനങ്ങൾ വിചാരണ ചെയ്യും. വ്യാഴാഴ്ച മുതൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള എല്ലാ പണമിടപാടുകളും നി൪ത്തിവെച്ചുകൊണ്ട് സ൪ക്കാ൪ ഉത്തരവ് ഇറക്കിക്കഴിഞ്ഞു. പ്രതിസന്ധിയുടെ പേരിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ബലിയാടാക്കാൻ അനുവദിക്കില്ളെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ബിൽ നിഷേധിച്ചാൽ ജനപ്രതിനിധികൾ ട്രഷറിയിൽ കുത്തിയിരിക്കുമെന്നും തോമസ് ഐസക് വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു.
ധനമന്ത്രി മാണി ഇപ്പോഴും പറയുന്നത് ഒരു പ്രതിസന്ധിയും ഇല്ളെന്നാണ്. സത്യാവസ്ഥ മറച്ചുവെച്ച കെ.എം. മാണി തന്നെയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് ഉത്തരവാദി. ബജറ്റിൽ വകയിരുത്തിയ എല്ലാ ചെലവുകൾക്കും പണം അനുവദിച്ചാൽ മാത്രം റവന്യൂകമ്മി 15,263 കോടിയാകും. സംസ്ഥാന സ൪ക്കാറിന് ആകെ വായ്പയെടുക്കാൻ അനുമതിയുള്ളത് 12,000 കോടി മാത്രമാണ്. തെരഞ്ഞെടുപ്പ് പ്രമാണിച്ച് 600 കോടി അനുവദിച്ചിട്ടുണ്ട്. ഇനി ട്രഷറി പൂട്ടുകയല്ലാതെ മറ്റ് മാ൪ഗമില്ല.
2012-13 ൽ റവന്യൂ കമ്മി 3406 കോടിയായി കുറയുമെന്നായിരുന്നു മാണിയുടെ അവകാശവാദം. എന്നാൽ സി ആൻഡ് എ.ജി കണക്ക് വന്നപ്പോൾ കമ്മി 9351 കോടിയാണെന്ന് തെളിഞ്ഞു. ഏഴ് മാസമായി ക്ഷേമപെൻഷനുകൾ പോലും കുടിശ്ശികയാണ്. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പണം പോലും വകമാറ്റി ചെലവഴിക്കുകയാണ്. ക്ഷേമനിധി ബോ൪ഡ് പോലെയുള്ള അ൪ധസ൪ക്കാ൪ സ്ഥാപനങ്ങൾ വാണിജ്യ ബാങ്കുകളിലാണ് പണം നിക്ഷേപിക്കുന്നത്. കമീഷൻ ലക്ഷ്യമിട്ടുള്ള ഈ ഇടപാടുകളിൽ വലിയ അഴിമതിയുണ്ടെന്നും തോമസ് ഐകസ് ആരോപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.