പ്രവാസികള്‍ക്കു വഴികാട്ടിയായി വര്‍ക്കേഴ്സ് ഗൈഡ് പുറത്തിറക്കി
text_fieldsജിദ്ദ: സൗദിയിലെ പ്രവാസികൾക്കു തൊഴിൽ, നിയമപ്രശ്നങ്ങളിൽ വഴികാട്ടിയാവുന്ന വ൪ക്കേഴ്സ് ഗൈഡ് ഇന്ത്യൻ നയതന്ത്ര കാര്യാലയം പുറത്തിറക്കി. ബുധനാഴ്ച ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന ചടങ്ങിൽ കോൺസൽ ജനറൽ ഫൈസ് അഹ്മദ് കിദ്വായി, ലേബ൪ കോൺസൽ പി.കെ ജയിന് കോപ്പി നൽകി ഗൈഡിൻെറ പ്രകാശനം നി൪വഹിച്ചു. ഇന്ത്യൻ പ്രവാസികാര്യ മന്ത്രാലയത്തിൻെറ ആഭിമുഖ്യത്തിൽ നടക്കുന്ന മഹാത്മാഗാന്ധി പ്രവാസി സുരക്ഷാപദ്ധതിയെക്കുറിച്ച് വിശദീകരിക്കാൻ കോൺസുലേറ്റ് വിളിച്ചുചേ൪ത്ത സാമൂഹികസംഘടന പ്രതിനിധികളുടെ യോഗത്തിൽ വെച്ചായിരുന്നു പ്രകാശനം.
സൗദിയിൽ തൊഴിലെടുക്കുന്ന പ്രവാസികൾക്ക് നിയമപ്രശ്നങ്ങളെക്കുറിച്ച് മനസ്സിലാക്കാനും പരിഹാരത്തിനുള്ള ശരിയായ വഴി ആരായാനും ഗൈഡ് ഉപകരിക്കുമെന്ന് കിദ്വായി പറഞ്ഞു. പ്രവാസികളുടെ ഭാവി സുരക്ഷ കണക്കിലെടുത്ത് കേന്ദ്ര ഭരണകൂടം ആവിഷ്കരിച്ച സുരക്ഷായോജനയുടെ ഗുണവശങ്ങൾ പരമാവധി ഉപയോഗപ്പെടുത്താൻ അദ്ദേഹം ആഹ്വാനം ചെയ്തു. ഇ.സി.ആ൪ പാസ്പോ൪ട്ടിൽ എത്തിയ അവിദഗ്ധ തൊഴിലാളികളുടെ പ്രശ്നങ്ങൾ അഭിമുഖീകരിച്ചു തുടങ്ങിയ ഇന്ത്യൻ സ൪ക്കാ൪ മറ്റുള്ളവരുടെ കാര്യവും കണക്കിലെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ലേബ൪ കോൺസൽ പി.കെ ജയിൻ പദ്ധതിയുടെ വിശദീകരണം നടത്തി. എച്ച്.ഒ.സി എം.ആ൪ ഖുറൈശി, വെൽഫെയ൪ കോൺസൽ എസ്.ആ൪.എച്ച് ഫഹ്മി അടക്കം കോൺസുലേറ്റിലെ ഉദ്യോഗസ്ഥരും വിവിധ സംഘടനാപ്രതിനിധികളും യോഗത്തിൽ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.