പരാതി നല്‍കിയ സ്ഥല ഉടമക്കെതിരെ ഭീഷണിയും കല്ലേറും
text_fieldsനിലമ്പൂ൪: കാരക്കോടൻ പുഴയോരത്തെ അനധികൃത മണൽവാരലിനെതിരെ പരാതി നൽകിയ സ്ഥലം ഉടമക്കെതിരെ വധഭീഷണിയും കല്ലേറും.
വഴിക്കടവ് പുന്നക്കൽ മഠത്തിൽക്കുന്നൻ മൊയ്തീന് നേരെയാണ് മണൽ തൊഴിലാളികൾ ഭീഷണി മുഴക്കിയത്. ഇയാൾക്കെതിരെ സംഘം കല്ലെറിഞ്ഞതായും പറയുന്നു. പുഴയുടെ അരിക് മാന്തിയാണ് മണലൂറ്റൽ. ഇത് ഭീഷണിയായതോടെയാണ് സ്ഥലം ഉടമയുടെ മകൻ സാദിഖലി വഴിക്കടവ് പൊലീസിൽ പരാതി നൽകിയത്.
പുഴയുടെ അരിക് തുരന്നുള്ള മണലൂറ്റൽ കാരണം ഇയാളുടെ തെങ്ങുകളും ഭീഷണിയിലാണ്. സ്ഥലമുടമയുടെ മകൻ പഞ്ചായത്തിലും വില്ലേജിലും പരാതി നൽകിയിരുന്നു. തുട൪ന്ന് വില്ലേജ് അധികൃത൪ സ്ഥലത്തെത്തി പരിശോധിച്ച് ജില്ലാ കലക്ട൪ക്ക് റിപ്പോ൪ട്ട് നൽകി. പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി.
പുഴക്കരയിൽ സൂക്ഷിച്ച 45ഓളം ചാക്ക് മണൽ പൊലീസ് നടത്തിയ റെയ്ഡിൽ നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് സ്ഥലമുടമക്കെതിരെ ഭീഷണി മുഴക്കുകയും കല്ലെറിയുകയും ചെയ്തതായി പറയുന്നത്. മണൽ വാരൽ ചോദ്യം ചെയ്ത പ്രദേശത്തെ മറ്റുള്ളവ൪ക്കും ഭീഷണിയുണ്ട്.
കാരകോടൻ പുഴയിൽ പുന്നക്കൽ പാടിക്കുന്ന് മണൽ വാരലിനെ തുട൪ന്നുണ്ടായ തുരങ്കം

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.