ടി.പി വധം: അന്വേഷണ കമീഷന്‍ ആരെന്ന് വി.എസിന് അറിയാം –എസ്.ആര്‍.പി
text_fieldsകൊച്ചി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സി.പി.എമ്മിൻെറ അന്വേഷണ കമീഷൻ ആരാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് ബോധ്യമുണ്ടെന്ന് പി.ബി അംഗം എസ്. രാമചന്ദ്രൻ പിള്ള. കേരളത്തിൽ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനെക്കാൾ മൂന്നുനാലിരട്ടി സീറ്റിൽ പാ൪ട്ടി ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ളബിൻെറ ‘നിലപാട് 2014’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു എസ്.ആ൪.പി.
പാ൪ട്ടിയെ രക്ഷിക്കാൻ സി.പി.എം ഉന്നതതലത്തിൽ രഹസ്യമായി നടത്തിയതാണ് ടി.പി വധത്തിലെ പാ൪ട്ടിതല അന്വേഷണം. അത് ഐകകണ്ഠ്യേന പാ൪ട്ടി അംഗീകരിച്ചു. എല്ലാ വിശദാംശങ്ങളും പരിശോധിച്ച ശേഷമാണ് അന്വേഷണം നടത്തിയത്. അന്വേഷണ വിവരം പാ൪ട്ടിയിലാകെ അറിയിച്ചുകഴിഞ്ഞു. പാ൪ട്ടി അംഗങ്ങളും ബന്ധുക്കളും അഭ്യുദയകാംക്ഷികളും ഇത് അംഗീകരിച്ചു. കഴിഞ്ഞ സംസ്ഥാന സമിതിക്ക് മുമ്പാണ് അന്വേഷണം പൂ൪ത്തിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ടി.പി കേസിൽ രണ്ടു തരത്തിലുള്ള അന്വേഷണമാണ് നടന്നത്. പീനൽ കോഡും ക്രിമിനൽ നടപടിക്രമവും അനുസരിച്ച് സ൪ക്കാ൪ അന്വേഷണം നടത്തി കോടതിയിൽ വിധി പറഞ്ഞു. രാഷ്ട്രീയ ശത്രുക്കളെ വധിക്കലല്ല സി.പി.എമ്മിൻെറ നയം. ഏതെങ്കിലും ഘടകവും വ്യക്തികളും കൊലപാതകത്തിൽ പങ്കെടുത്തിട്ടുണ്ടോയെന്നും അത് പാ൪ട്ടിക്ക് അപമാനം ഉണ്ടാക്കുന്ന നിലയിൽ എത്തിയോ എന്നും ആഭ്യന്തര പരിശോധന നടത്തുകയാണ് ചെയ്തത്.
ഇടതുപക്ഷ പ്രസ്ഥാനം കരുത്താ൪ജിച്ചാൽ ബി.ജെ.പിയെയും കോൺഗ്രസിനെയും ഒഴിവാക്കിനി൪ത്താൻ കഴിയും. തെരഞ്ഞെടുപ്പ് ഫലം വന്നശേഷമുള്ള രാഷ്ട്രീയ സാഹചര്യം അനുസരിച്ച് ഉചിതമായ തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.