വാട്സ് അപ്പൈറ്റിസിനെ കരുതിയിരിക്കുക
text_fieldsവാഷിങ്ടൺ: മുഴുസമയം സ്മാ൪ട്ഫോണുകളിലെ മെസേജുകളിൽ അഭിരമിക്കുന്നവ൪ക്ക് വാട്സ്അപ്പൈറ്റിസ് വരുമെന്ന് ഡോക്ട൪മാ൪. തുട൪ച്ചയായ മണിക്കൂറുകൾ വാട്സ്അപ്പിൽ ചെലവഴിച്ച 34 കാരന് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചതായി മെഡിക്കൽ ജേണൽ ദി ലാൻസറ്റ് റിപ്പോ൪ട്ട് ചെയ്തു.
കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ തുട൪ച്ചയായി ആറു മണിക്കൂറാണ് സ്പാനിഷ് യുവതി വാട്സ്അപ്പിൽ ചെലവഴിച്ചത്. 130 ഗ്രാം തൂക്കമുള്ള മൊബൈൽ ഫോൺ കൈയിൽ വെച്ച് ഇരു കൈകളുടെയും പെരുവിരൽ ഉപയോഗിച്ചായിരുന്നു ‘അഭ്യാസം’. പിറ്റേന്ന് രാവിലെ ഉണ൪ന്നപ്പോൾ കലശലായ കണങ്കൈ വേദന അനുഭവപ്പെട്ടതോടെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. മറ്റു മരുന്നുകൾ നൽകിയതിന് പുറമെ ദിവസങ്ങളോളം മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനും ഡോക്ട൪മാ൪ ഇവരെ വിലക്കി.
90കളിൽ പ്രശസ്തമായ കമ്പ്യൂട്ട൪ ഗെയിം "ഗെയിം ബോയി" കളിച്ച് രോഗം ബാധിച്ചവ൪ക്ക് നിൻെറൻഡിനൈറ്റിസ് എന്ന രോഗം കണ്ടെ ത്തിയ ശേഷം ആദ്യമായാണ് ഒരു ആപ്ളിക്കേഷൻ ആളുകളെ രോഗിയാക്കുന്നത്. കുട്ടികളിലും മുതി൪ന്നവരിലും ഒരുപോലെ രോഗം കണ്ടെ ത്താമെന്ന് ഡോക്ട൪മാ൪ പറയുന്നു. മൊബൈൽ ഫോണിൽ തുട൪ച്ചയായി മെസേജ് അയക്കുന്നവ൪ക്ക് ടെനോസിനോവൈറ്റിസ് എന്ന രോഗവും കണ്ടെ ത്തിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.