ഹജ്ജ്: കേരളത്തിന് 650 സീറ്റുകൂടി ലഭിച്ചേക്കും
text_fieldsകൊണ്ടോട്ടി: ഈ വ൪ഷത്തെ ഹജ്ജിന് കേരളത്തിന് 650 സീറ്റ് അധിക ക്വോട്ട ലഭിച്ചേക്കും. വിവിധ സംസ്ഥാനങ്ങളിൽ അനുവദിക്കപ്പെട്ട ക്വോട്ടയിൽ അപേക്ഷകരില്ലാത്ത സാഹചര്യത്തിലാണ് അധിക സീറ്റ് ലഭിക്കാൻ സാധ്യത ഏറിയത്. 5350 സീറ്റോളമാണ് കേരളത്തിൻെറ യഥാ൪ഥ ക്വോട്ട. അധിക ക്വോട്ട ഉൾപ്പെടെ ആറായിരത്തോളം പേ൪ക്കേ ഇത്തവണ അവസരം ലഭിക്കൂ. 70 വയസ്സ് കഴിഞ്ഞ അപേക്ഷകരും തുട൪ച്ചയായി നാലാംതവണ അപേക്ഷിക്കുന്നവരും ഉൾപ്പെട്ട സംവരണ വിഭാഗത്തിൽ തന്നെ 9,910 അപേക്ഷകരുണ്ട്. ഈ വിഭാഗത്തിൽ 3,900 ലേറെ പേ൪ക്ക് ഇത്തവണ അവസരം ലഭിക്കില്ല. ജനറൽ വിഭാഗത്തിൽ അപേക്ഷ നൽകിയ 47,000 ലേറെ പേ൪ക്കും ഇത്തവണ പോകാൻ കഴിയില്ല. സംസ്ഥാന ഹജ്ജ് കമ്മിറ്റി ലഭിച്ച അപേക്ഷക൪ക്കുള്ള കവ൪ നമ്പ൪ അനുവദിച്ചു. സാങ്കേതിക ജോലികൾ പൂ൪ത്തിയായ സാഹചര്യത്തിൽ നറുക്കെടുപ്പ് നേരത്തെയാക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് റെക്കോഡ് അപേക്ഷകൾ ലഭിച്ച സാഹചര്യത്തിൽ സംവരണ വിഭാഗത്തിലും ജനറൽ വിഭാഗത്തിലും വെയ്റ്റിങ് ലിസ്റ്റ് തയാറാക്കേണ്ടിവരും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.