മാന്യതയുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവെക്കണം -പിണറായി
text_fieldsചെറുതോണി: ആദ൪ശത്തിൻെറ കണികയെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരൻ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ. ചെറുതോണിയിൽ വാ൪ത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സലിം രാജ് കേസിൽ കേരള ചരിത്രത്തിലെ സുപ്രധാന വിധിയാണ് വെള്ളിയാഴ്ച കോടതിയിൽനിന്ന് ഉണ്ടായിരിക്കുന്നത്. കള്ളന് കഞ്ഞിവെച്ച പെരുങ്കള്ളനാണ് മുഖ്യമന്ത്രി യെന്ന് കോടതി പരോക്ഷമായി പറഞ്ഞുവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി അധികാരത്തിൽ തുടരാതെ രാജിവെക്കുകയാണ് ചെയ്യേണ്ടത്. തട്ടിപ്പിൻെറ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫിസാണെന്നുകൂടി തെളിഞ്ഞിരിക്കുകയാണ്.
സലിം രാജ് ഉൾപ്പെടെ ഭൂമിക്കേസിൽ വ്യക്തമായ പരാമ൪ശമാണ് സ൪ക്കാറിനും മുഖ്യമന്ത്രിക്കുമെതിരെ ഉണ്ടായിരിക്കുന്നത്. കേസ് സി.ബി.ഐക്ക് വിട്ട കോടതി കേസന്വേഷണം ഒമ്പത് മാസംകൊണ്ട് പൂ൪ത്തിയാക്കണമെന്നും നി൪ദേശിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പേഴ്സനൽ സ്റ്റാഫിലെ അംഗങ്ങൾ കോടതിയിൽ പല കേസിലും ഉൾപ്പെട്ടതായി കാണുന്നു. ജനങ്ങളെ സേവിക്കുന്ന കാര്യത്തിൽ മാതൃകാപരമായി പ്രവ൪ത്തിക്കേണ്ട ഒന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ്.
ഇതേക്കുറിച്ച് ജനങ്ങളോട് മറുപടിപറയാൻ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്. ഒരു മുഖ്യമന്ത്രിക്കും കോടതിയിൽനിന്ന് ഇങ്ങനെ കേൾക്കേണ്ടി വന്നിട്ടില്ല. ഈ കേസിൽ ഫലപ്രദമായ അന്വേഷണം നടക്കണമെങ്കിൽ മുഖ്യമന്ത്രിയുടെ കീഴിലെ പൊലീസ് അന്വേഷിക്കുന്നതിന് പകരം ജുഡീഷ്യൽ അന്വേഷണം വേണമെന്ന് തങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ തങ്ങൾ പറഞ്ഞ കാര്യങ്ങൾ സാധൂകരിക്കുന്ന രീതിയിലുള്ള വിധിയാണ് വന്നിരിക്കുന്നത്.
ഈ സാഹചര്യത്തിൽ രാജിവെച്ച് അന്വേഷണം നേരിടണം. തുട൪ നടപടികൾ വരുമ്പോൾ മുഖ്യമന്ത്രി തന്നെ ക്രിമിനൽ കേസിൽ പ്രതിയാകുമെന്നാണ് യഥാ൪ഥത്തിൽ സൂചിപ്പിച്ചിരിക്കുന്നത്. നാണംകെട്ട ഭരണത്തിൽ തുടരാനാണ് ഭാവമെങ്കിൽ ജനകീയ പ്രക്ഷോഭം നാട്ടിൽ ഉയ൪ന്നുവരുമെന്നും പിണറായി വിജയൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.