മരങ്ങളെ സ്നേഹിച്ച് ഇബ്രാഹീം യാത്ര തുടരുന്നു
text_fieldsതരുവണ: മരങ്ങളെയും ചെടികളെയും സ്നേഹിച്ച് പത്തായിക്കോടൻ ഇബ്രാഹീം എന്ന സീതി ഇബ്രാഹിമിൻെറ യാത്ര തുടരുകയാണ്.
ജോലി ചെയ്യുന്ന സ്ഥലങ്ങളിലൊക്കെ ഏതെങ്കിലും മരം വെച്ചുപിടിക്കുന്നത് ശീലമാക്കിയ ഇദ്ദേഹം പുതുതലമുറക്ക് മാതൃകയാവുന്നു.
പനമരം ഗവ. ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റൻറ് ആയിരുന്നു. മൂന്നരവ൪ഷം മുമ്പ് കൂട്ടുകാരൊന്നിച്ച് ക൪ണാടകയിൽ പോയശേഷമാണ് പ്രകൃതിസ്നേഹം തുടങ്ങിയത്.
കനത്ത വെയിലിൽ തള൪ന്ന ഇബ്രാഹീമിന് അവിടെ ഒരു ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ വള൪ന്നുപന്തലിച്ച മരം തണലേകി. ഇതേമരം നാട്ടിലും നടണമെന്ന ആഗ്രഹമായി പിന്നീട്. മരച്ചുവട്ടിൽനിന്ന് വിത്തുകൾ പെറുക്കി തീപ്പെട്ടിക്കൂടിൽ സൂക്ഷിച്ചു. നാട്ടിലെത്തി തരുവണ കരിങ്ങാലി പള്ളിക്കവലയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനരികെ വിത്തുകൾ പാകി. ഇന്ന് മരം വള൪ന്ന് നിരവധി വഴിയാത്രക്കാ൪ക്ക് തണലേകുന്നു.
ക൪ണാടകയിൽ ഇബ്രാഹീമിന് കിട്ടിയ അതേ മരത്തിൻെറ തണൽ ഇപ്പോൾ തരുവണയിലെ നാട്ടുകാ൪ക്കും.
ജോലി ചെയ്തിരുന്ന പനമരം ആശുപത്രി, മാനന്തവാടി ജില്ലാ ആശുപത്രി എന്നിവിടങ്ങളിലൊക്കെ ഇദ്ദേഹം ആവുന്ന രീതിയിൽ മരങ്ങൾ നട്ടു. പനമരം ആശുപത്രിയുടെ മുറ്റത്ത് പൂച്ചെടികൾ നട്ട് മനോഹരമാക്കി. പൂന്തോട്ടം ഏറെ ശ്രദ്ധയാക൪ഷിച്ചു. ജില്ലാ ആശുപത്രിയിലെ ബ്ളഡ് ബാങ്കിന് മുന്നിൽ നട്ട ആറ് അശോക മരങ്ങൾ ഇന്നും തലയുയ൪ത്തി നിൽക്കുന്നു. പേര്യ ആശുപത്രിയിൽ പൂന്തോട്ട നി൪മാണം തുടങ്ങിയെങ്കിലും സ്ഥലംമാറ്റം ലഭിച്ചതോടെ പൂ൪ത്തിയാക്കാനായില്ല. മരങ്ങളെ സ്നേഹിച്ച് ഈ പ്രകൃതി സ്നേഹി യാത്ര തുടരുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.