നയമായില്ല; ബാര്‍ ലൈസന്‍സ് പുതുക്കിയില്ല
text_fieldsതിരുവനന്തപുരം: അടുത്ത സാമ്പത്തിക വ൪ഷത്തേക്ക് ബാ൪ ലൈസൻസ് പുതുക്കിനൽകിയില്ല. ബുധനാഴ്ച ചേ൪ന്ന മന്ത്രിസഭായോഗം ഇക്കാര്യം നിയമവകുപ്പിൻെറ പരിഗണനക്ക് വിട്ടു. നിലവിലെ ലൈസൻസ് മാ൪ച്ച് 31നാണ് കഴിയുന്നത്.
പുതിയ ലൈസൻസില്ലാതെ തിങ്കളാഴ്ചക്കുശേഷം ബാറുകൾക്ക് പ്രവ൪ത്തിക്കാനാകില്ല. അതേസമയം ബിവറേജസ് കോ൪പറേഷൻെറയും കൺസ്യൂമ൪ഫെഡിൻെറയും ഷോപുകൾക്ക് ലൈസൻസ് പുതുക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ഏപ്രിൽ രണ്ടിനാണ് ഇനി മന്ത്രിസഭ ചേരുന്നത്. അതിനാൽ മന്ത്രിസഭ അനുവദിച്ചാലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ തെരഞ്ഞെടുപ്പ് കമീഷൻെറ അനുമതി വേണ്ടി വരും. ബാ൪ ലൈസൻസ് പുതുക്കുന്നത് സംബന്ധിച്ച മദ്യനയത്തിന് സ൪ക്കാ൪ ഇതുവരെ രൂപംനൽകിയിട്ടില്ല. കള്ളുഷാപ് മേഖലയുമായി ബന്ധപ്പെട്ട നയം മാത്രമാണ് സ൪ക്കാ൪ അംഗീകരിച്ച് ഉത്തരവിറക്കിയത്.
സാധാരണ മാ൪ച്ച് 20ഓടെയാണ് ബാ൪ ലൈസൻസുകൾ പുതുക്കുന്നത്. എന്നാൽ നയമാകാത്തതിനാൽ പുതുക്കാൻ ഇത്തവണ നടപടിയെടുത്തില്ല. മതിയായ സൗകര്യങ്ങളില്ലാത്ത ബാറുകൾക്ക് ലൈസൻസ് പുതുക്കിയതിനെ സുപ്രീംകോടതി നേരത്തെ വിമ൪ശിച്ചിരുന്നു. 417ഓളം ബാറുകൾ ചട്ടവിരുദ്ധമായി പ്രവ൪ത്തിക്കുന്നതായും ആക്ഷേപം വന്നിരുന്നു. സുപ്രീംകോടതി വിധി വന്നപ്പോൾ ഇക്കാര്യത്തിൽ തീരുമാനം എടുക്കാതെ സ൪ക്കാ൪ നീട്ടിക്കൊണ്ടുപോവുകയായിരുന്നു. ചട്ടപ്രകാരമല്ലാത്ത ബാറുകളെ ഒഴിവാക്കാൻ നടപടിയെടുത്തുമില്ല. ബുധനാഴ്ച മന്ത്രിസഭയിൽ ഈ വിഷയം ച൪ച്ചക്ക് വന്നപ്പോൾ വിശദമായി പഠിക്കണമെന്ന നിലപാട് സ്വീകരിച്ച് നിയമവകുപ്പിനെ ചുമതലപ്പെടുത്തുകയായിരുന്നു. ബാ൪ ലൈസൻസ് പുതുക്കാഞ്ഞതിലൂടെ അരലക്ഷം തൊഴിലാളികൾ തൊഴിൽരഹിതരാകുമെന്ന് കേരള ക്ളാസിഫൈഡ് ഹോട്ടൽസ് ആൻഡ് റിസോ൪ട്ട് അസോസിയേഷൻ ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്തെ 754 ബാ൪ ലൈസൻസുകൾ പുതുക്കാത്തതുവഴി ഖജനാവിന് 200 കോടിയോളം രൂപ കിട്ടാതെപോയെന്നും അസോസിയേഷൻ പ്രസിഡൻറ് അഡ്വ. ജി. സുബോധൻ പറഞ്ഞു.
തോന്നിയതുപോലെ ലൈസൻസ് പുതുക്കി നൽകുന്നതിലും പ്രതിഷേധമുയ൪ന്നിട്ടുണ്ട്. വ്യക്തമായ പരിശോധനക്ക് ശേഷമേ ലൈസൻസ് പുതുക്കാവൂവെന്ന നിലപാടുമായി കോൺഗ്രസിലെ തന്നെ ഒരുവിഭാഗം രംഗത്തുവന്നിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.