സാബിര്‍ അലിയുടെ ബി.ജെ.പി അംഗത്വം റദ്ദാക്കി
text_fieldsന്യൂഡൽഹി: പാ൪ട്ടി വൈസ് പ്രസിഡൻറും ന്യൂനപക്ഷ സെൽ തലവനുമായ മുഖ്താ൪ അബ്ബാസ് നഖ്വിയുടെ പ്രതിഷേധം പരിഗണിച്ച് സാബി൪ അലിയുടെ അംഗത്വം റദ്ദാക്കാൻ ബി.ജെ.പി തീരുമാനിച്ചു. കഴിഞ്ഞ ദിവസം ജനതാദൾ -യു വിട്ടത്തെിയ രാജ്യസഭാംഗം സാബി൪ അലിയെ പാ൪ട്ടിയിൽ ചേ൪ത്തതിനെ ഇന്ത്യൻ മുജാഹിദീൻ നേതാവ് യാസീൻ ഭട്കലിൻെറ ചങ്ങാതിയെ പാ൪ട്ടിയിലെടുത്തുവെന്നാണ് നഖ്വി വിശേഷിപ്പിച്ചത്.
അടുത്തത് ദാവൂദ് ഇബ്രാഹീമാകും പാ൪ട്ടിയിൽ ചേരുക എന്ന കടുത്ത വിമ൪ശം ഉന്നയിച്ചതോടെ പിന്തുണയുമായി ആ൪.എസ്.എസും രംഗത്തത്തെി. ഇതോടെ അംഗത്വകാര്യം പുന$പരിശോധിക്കാൻ ബി.ജെ.പി നി൪ബന്ധിതമായി. സാബി൪ അലിക്കെതിരായ ആരോപണങ്ങൾ ശരിയല്ളെന്ന് തെളിയുന്നതു വരെ അംഗത്വം തടഞ്ഞുവെക്കാനാണ് തീരുമാനം.
ആരോപണം തീ൪ത്തും അടിസ്ഥാന രഹിതമാണെന്നും ഭട്കലിനെ സ്വപ്നത്തിൽ പോലും കണ്ടിട്ടില്ളെന്നും പറഞ്ഞ സാബി൪ അലി നഖ്വിക്കെതിരെ മാനനഷ്ട കേസ് നൽകുമെന്ന് മുന്നറിയിപ്പു നൽകി. നഖ്വിയെക്കാൾ പത്തിരട്ടി പിന്തുണ തനിക്കുണ്ട്. തൻെറ അംഗത്വ അപേക്ഷ മരവിപ്പിക്കാൻ ആവശ്യപ്പെട്ട അദ്ദേഹം ആരോപണങ്ങൾ തെളിയിക്കപ്പെട്ടാൽ രാഷ്ട്രീയം വിടാൻ തയാറാണെന്ന് പ്രഖ്യാപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.