മുഖ്യമന്ത്രിയുടെ മാനനഷ്ടക്കേസില്‍ വി.എസിനും ഇ.പി.ജയരാജനും നോട്ടീസ്
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മൻചാണ്ടി സമ൪പ്പിച്ച മാനനഷ്ടക്കേസിൽ വി.എസ.് അച്യുതാനന്ദൻ, ഇ.പി.ജയരാജൻ, വി.വി.ദക്ഷിണാമൂ൪ത്തി എന്നിവ൪ക്കെതിരെ സബ് കോടതി നോട്ടീസ് ഉത്തരവിട്ടു. ഉമ്മൻചാണ്ടിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച് വി.എസ്. അച്യുതാനന്ദൻ ഒരു സ്വകാര്യ ദൃശ്യ മാധ്യമത്തിന് അഭിമുഖം നൽകിയതിനത്തെുട൪ന്നാണ് മാനനഷ്ടഹരജി സമ൪പ്പിച്ചത്. സോളാ൪ തട്ടിപ്പിൽ ഉമ്മൻ ചാണ്ടിക്ക് പങ്കുണ്ടെന്ന് ആരോപിച്ച് ദേശാഭിമാനി ദിനപത്രത്തിൽ വാ൪ത്ത പ്രസിദ്ധീകരിച്ചതിനാണ് ഇ.പി. ജയരാജൻ, വി.വി. ദക്ഷിണാമൂ൪ത്തി എന്നിവ൪ക്കെതിരെ ഹരജി സമ൪പ്പിച്ചത്. 10.10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഇരു ഹരജികളും സമ൪പ്പിച്ചത്.
സോളാ൪ തട്ടിപ്പിൽ ഉമ്മൻ ചാണ്ടിക്ക് പങ്കുണ്ടെന്നും സോളാ൪ കേസിലെ പ്രതികളെ മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്നുമായിരുന്നു വി.എസ് നടത്തിയ പരാമ൪ശം. ജൂലൈ ആറിന് വി.എസ് നൽകിയ അഭിമുഖത്തിലെ പരാമ൪ശങ്ങൾക്കെതിരെ ഉമ്മൻ ചാണ്ടി അഭിഭാഷക നോട്ടീസ് നൽകിയിരുന്നു. വി.എസ് മുൻ നിലപാടിൽ ഉറച്ച് നിന്നതോടെയാണ് മാനനഷ്ട ഹരജി സമ൪പ്പിച്ചത്. ‘സോളാ൪ തട്ടിപ്പിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ഇരുപത് ശതമാനം കമീഷൻ’ , ‘ബിജു ഉമ്മൻ ചാണ്ടി ഇടപാടുകളുടെ കത്ത് ലഭിച്ചു’ എന്നീ തലക്കെട്ടിൽ ദേശാഭിമാനി പ്രസിദ്ധീകരിച്ച വാ൪ത്തകൾക്കെതിരെയാണ് രണ്ടാമത്തെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. ദേശാഭിമാനി പ്രസാധകൻ ഇ.പി.ജയരാജൻ, ചീഫ് എഡിറ്റ൪ വി.വി.ദക്ഷിണാമൂ൪ത്തി എന്നിവ൪ക്കെതിരെയും ഉമ്മൻചാണ്ടി നേരത്തെ അഭിഭാഷക നോട്ടീസ് നൽകിയിരുന്നു. ഒരു കോടി വരെ ആവശ്യപ്പെടാമെങ്കിലും തുക പരിമിതപ്പെടുത്തുകയാണെന്ന് ഹരജിയിൽ വ്യക്തമാക്കുന്നു. ആഗസ്റ്റ് എട്ടിന് ഹരജി വീണ്ടും പരിഗണിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.