കാര്‍ക്കലയിലെ സ്ഫോടക വസ്തു ശേഖരം; പൊലീസ് എന്‍.ഐ.എ സഹായം തേടി
text_fieldsമംഗലാപുരം: കാ൪ക്കലയിൽ കോടികൾ വിലമതിക്കുന്ന സ്്ഫോടകവസ്തുശേഖരം പിടികൂടിയ കേസിൽ പൊലീസ് എൻ.ഐ.എയുടെ സഹായം തേടിയതായി സൂചന. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായാണ് തൊടുപുഴ തെക്കുംഭാഗം സ്വദേശിയായ ടി.കെ. ബിജുവിൻെറ ഉടമസ്ഥതയിലുള്ള റബ൪ തോട്ടങ്ങളിൽനിന്നും കോടിക്കണക്കിന് രൂപ വിലമതിക്കുന്ന അമോണിയം നൈട്രേറ്റ്, ഡിറ്റനേറ്റ൪ എന്നിവ പിടികൂടിയത്.
ബിജു, അമോണിയം നൈട്രേറ്റ് ഉൾപ്പെടെയുള്ള സ്ഫോടകവസ്തുക്കൾ തീവ്രവാദ ശക്തികൾക്കും വിതരണം ചെയ്തുവെന്ന സൂചനയെ തുട൪ന്നാണ് കേസിൽ എൻ.ഐ.എയുടെ സഹായം തേടിയത്. ക൪ണാടക കേന്ദ്രീകരിച്ച് പ്രവ൪ത്തിക്കുന്ന നക്സൽ സംഘടനകൾക്കും സ്ഫോടക വസ്തു കൈമാറിയിട്ടുണ്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കും.
സ്ഫോടക വസ്തുക്കൾ കണ്ടത്തെിയത് മനസിലാക്കി ഒളിവിൽ പോയ ബിജുവിനായുള്ള തിരച്ചിൽ ശക്തമാക്കിയതായും പൊലീസ് അറിയിച്ചു. ബിജുവിനെ കണ്ടത്തെുന്നതിനായി മൂന്ന് പ്രത്യേക സംഘങ്ങൾ ക൪ണാടക, കേരളം, ഗോവ എന്നിവിടങ്ങളിലേക്ക് തിരിച്ചിട്ടുണ്ട്. 2007ലും ബിജു സ്ഫോടകവസ്തുക്കൾ കൈവശം വെച്ച കേസിൽ അറസ്റ്റിലായിരുന്നു.
മൂന്ന് ദിവസങ്ങളിലായി കാ൪ക്കലയിലെ ഏഴ് സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ 82.5 ടൺ അമോണിയം നൈട്രേറ്റ്, 87500 ഡിറ്റനേറ്ററുകൾ,22350 മീറ്റ൪ സേഫ്റ്റി ഫ്യൂസ് വയ൪, കാ൪, ജീപ്പ് ഉൾപ്പെടെയുള്ള വാഹനങ്ങൾ എന്നിവയും പൊലീസ് കണ്ടത്തെി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.