ലോകചെസില്‍ വീണ്ടും ആനന്ദ് Vs കാള്‍സന്‍
text_fieldsകാൻഡിഡേറ്റ് ചാമ്പ്യൻഷിപ്പിൽ ഒന്നാമതത്തെി ആനന്ദ്
ലോകപോരാട്ടത്തിന്
മോസ്കോ: ലോകചെസിൽ വീണ്ടും ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദ്-നോ൪വേയുടെ മാഗ്നസ് കാൾസൻ കിരീടപ്പോരാട്ടം. നിലവിലെ ചാമ്പ്യനായ മാഗ്നസ് കാൾസൻെറ എതിരാളിയെ കണ്ടത്തെുന്ന കാൻഡിഡേറ്റ് ചാമ്പ്യൻഷിപ്പിലെ ജയവുമായാണ് ആനന്ദ് യോഗ്യത നേടിയത്. നവംബ൪ അഞ്ചു മുതൽ 25 വരെയാണ് ലോകചാമ്പ്യൻഷിപ്.
ഖാൻറി മാൻസിസ്കിൽ നടന്ന കാൻഡിഡേറ്റ് മത്സരത്തിൽ ഒരു റൗണ്ട് ബാക്കിനിൽക്കേയാണ് 1.5 പോയൻറ് ലീഡുമായി, അഞ്ചുതവണ ലോകചാമ്പ്യനായ ഇന്ത്യൻ താരം മുന്നേറിയത്. 13ാം റൗണ്ടിൽ റഷ്യയുടെ സെ൪ജി കരാകിനെ സമനില പിടിച്ചാണ് ആനന്ദ് യോഗ്യത ഉറപ്പാക്കിയത്. 91 വരെ നീണ്ട മാരത്തൺ നീക്കത്തിനൊടുവിലായിരുന്നു കറുപ്പിൽ കളിച്ച ആനന്ദ് സമനില പിടിച്ചുവാങ്ങിയത്.
അവസാന റൗണ്ട് കൂടി നിൽക്കെ ആനന്ദിന് എട്ട് പോയൻറാണുള്ളത്. 6.5 പോയൻറുമായി അ൪മീനിയയുടെ ലെവോൺ അരോണിയൻ, അസ൪ബൈജാൻെറ ഷഖരിയാ൪ മമെദേയവ്, റഷ്യയുടെ വ്ളാദിമി൪ ക്രാംനിക്, ദിമിത്രി അൻഡറികിൻ, സെ൪ജി കരാകിൻ എന്നിവ൪ തൊട്ടുപിന്നിലാണുള്ളത്. അവസാന റൗണ്ടിൽ പീറ്റ൪ സ്വിഡ്ലറിനോട് തോറ്റാലും ആനന്ദിൻെറ ലീഡിന് വെല്ലുവിളിയുണ്ടാവില്ല.
14ൽ 13 റൗണ്ട് പൂ൪ത്തിയായപ്പോൾ മൂന്ന് ജയവും 10 സമനിലയുമായാണ് ഇന്ത്യയുടെ വിശ്വചാമ്പ്യൻ മുന്നേറിയത്. ശക്തമായ വെല്ലുവിളി ഉയ൪ത്തിയ ലെവോൺ അരോണിയൻ 13ാം റൗണ്ടിൽ ദിമിത്രി അൻഡറികിനോട് തോൽവി വഴങ്ങിയതാണ് ആനന്ദിൻെറ കാര്യങ്ങൾ എളുപ്പമാക്കിയത്. ചെന്നൈയിൽ കഴിഞ്ഞ നവംബറിൽ നടന്ന ലോകചാമ്പ്യൻഷിപ്പിൽ നോ൪വേയുടെ 22കാരനോട് അടിയറവു പറഞ്ഞതിന് കണക്കുതീ൪ക്കാനുള്ള അവസരമാവും ആനന്ദിന് വരാനിരിക്കുന്ന ലോകപോരാട്ടം. ചെന്നൈയിൽ 6.5-3.5 എന്ന സ്കോറിനായിരുന്നു കാൾസൻെറ ജയം. 10 റൗണ്ട് പോരാട്ടത്തിൽ ഒരു ജയം പോലുമില്ലാതെയായിരുന്നു 2000, 2007, 2008, 2010, 2012 വ൪ഷങ്ങളിലെ ലോകചാമ്പ്യൻെറ പതനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.