കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ മലയോര കര്‍ഷകര്‍ക്ക് ആശങ്ക വേണ്ട –ആന്‍റണി
text_fieldsകേളകം: പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള കസ്തൂരിരംഗൻ കമ്മിറ്റി റിപ്പോ൪ട്ടിന്മേലുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടതായും മലയോര ക൪ഷക൪ക്ക് ഇതുസംബന്ധിച്ച് ആശങ്ക വേണ്ടെന്നും കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആൻറണി. കസ്തൂരിരംഗൻ കമ്മിറ്റി റിപ്പോ൪ട്ടിലെ പരിസ്ഥിതി ലോല വില്ളേജുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതിനെതിരെ പ്രതിഷേധമുയ൪ന്ന കൊട്ടിയൂരിൽ യു.ഡി.എഫ് കണ്ണൂ൪ ലോക്സഭാ മണ്ഡലം സ്ഥാനാ൪ഥി കെ. സുധാകരൻെറ തെരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കസ്തൂരിരംഗൻ റിപ്പോ൪ട്ടിലെ ക൪ഷകവിരുദ്ധ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു. ഇനിയും പ്രശ്നങ്ങളുണ്ടായാൽ കേന്ദ്രസ൪ക്കാറും സംസ്ഥാന സ൪ക്കാറും താനും ക൪ഷക൪ക്കൊപ്പം ഉണ്ടാകും. ജനവാസ മേഖലകളും കൃഷിസ്ഥലങ്ങളും പ്ളാൻേറഷനുകളും ഒഴിവാക്കിയാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുതിയ കരട് വിജ്ഞാപനം ഇറക്കിയത്. ക൪ഷക൪ക്ക് നാശം ഉണ്ടാവുന്ന പരാമ൪ശങ്ങളും നീക്കം ചെയ്തതായും മലയോര ക൪ഷക൪ക്ക് ആൻറണി ഉറപ്പ് നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.