Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightശമ്പളവും പെന്‍ഷനും...

ശമ്പളവും പെന്‍ഷനും മുടങ്ങില്ളെന്ന് ധനവകുപ്പ്

text_fields
bookmark_border
ശമ്പളവും പെന്‍ഷനും മുടങ്ങില്ളെന്ന് ധനവകുപ്പ്
cancel

തിരുവനന്തപുരം: ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളവും പെൻഷനും മുടങ്ങാതിരിക്കാൻ ധനവകുപ്പ് നീക്കം ശക്തമാക്കി. ട്രഷറിയിലേക്ക് കൂടുതൽ പണമത്തെിക്കാനുള്ള അവസാന നിമിഷ നീക്കങ്ങൾ വിജയിക്കുന്നതായാണ് സൂചന. ക്ഷേമനിധികളിൽ നിന്ന് 400 കോടി കഴിഞ്ഞ ദിവസം ട്രഷറിയിലത്തെി. സഹകരണ സ്ഥാപനങ്ങളിൽ നിന്നും സ൪ക്കാ൪ സ്ഥാപനങ്ങളിൽ നിന്നും കൂടുതൽ പണം തിങ്കളാഴ്ച എത്തും. സ൪ക്കാ൪ വകുപ്പുകൾ ബാങ്കിലിട്ടിരിക്കുന്ന തുക പിൻവലിച്ച് അടിയന്തരമായി ട്രഷറിയിലത്തെിക്കാൻ നി൪ദേശമുണ്ട്. സാമ്പത്തിക വ൪ഷത്തിൻെറ അവസാന ദിനമായ തിങ്കളാഴ്ച 1,000 കോടിയുടെയെങ്കിലും ബില്ലുകൾ ട്രഷറിയിൽ എത്തും.തിങ്കളാഴ്ച എത്ര പണം നൽകുന്നു എന്നത് നി൪ണായകമാണ്. പ്രതീക്ഷിക്കുന്ന തരത്തിൽ പണം എത്തിയാൽ ശമ്പളവും പെൻഷനും മുടങ്ങാതെ പിടിച്ചു നിൽക്കാനാകും. ശനിയാഴ്ച വരെ 8,000 കോടിയോളം രൂപയാണ് വിതരണം ചെയ്തത്.
ശമ്പളവും പെൻഷനും മുടങ്ങുന്ന തരത്തിലുള്ള പ്രതിസന്ധിയില്ളെന്ന് ധനവകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി. ബില്ലുകൾ സമ൪പ്പിച്ചാൽ രണ്ടു മുതൽ തന്നെ ശമ്പളവും പെൻഷനും വിതരണം ചെയ്യും. ഏപ്രിൽ ആദ്യം നികുതി ഇനത്തിലും കേന്ദ്ര ഗ്രാൻറായും വൻതുക ഖജനാവിലത്തെും. പുതിയ കടമെടുപ്പ് പരിധിയും വരും. അതിനാൽ പ്രയാസമില്ലാതെ മുന്നോട്ടു പോകാനാകുമെന്നാണ് ധനവകുപ്പിൻെറ പ്രതീക്ഷ.
ക്ഷേമനിധികളിൽ നിന്ന് കൂടുതൽ പണം തിങ്കളാഴ്ച ട്രഷറിയിലേക്ക് എത്താൻ സാധ്യതയുണ്ട്്. സഹകരണ സ്ഥാപനങ്ങളിലെ മിച്ചത്തിൽ നിശ്ചിത ശതമാനം ട്രഷറിയിൽ നിക്ഷേപിക്കാനും നടപടിയാരംഭിച്ചു. ചില ജില്ലാ ബാങ്കുകളുടെ ഭരണസമിതി ഇന്ന് യോഗം ചേ൪ന്ന് ഇക്കാര്യത്തിൽ തീരുമാനം എടുക്കണം. പലിശയുടെ കാര്യത്തിൽ ആശയക്കുഴപ്പമുണ്ടെന്ന് സഹകരണ ബാങ്കുകൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഞായറാഴ്ചയായിട്ടും സഹകരണ സ്ഥാപനങ്ങൾക്ക് ഇന്നലെ പ്രവൃത്തി ദിനമായിരുന്നു. സഹകരണ രജിസ്ട്രാറാണ് ഇതിന് ഉത്തരവ് നൽകിയത്. ആദ്യം പണം നൽകാൻ തയാറാകാതിരുന്ന ചില സഹകരണ സ്ഥാപനങ്ങൾ സമ്മ൪ദത്തെ തുട൪ന്ന് നിക്ഷേപം ട്രഷറിയിലേക്ക് നൽകി.
വിവിധ വകുപ്പുകൾ വാണിജ്യ ബാങ്കുകളിൽ നിക്ഷേപിച്ചിരിക്കുന്ന പണം ട്രഷറിയിൽ അടക്കാനും നടപടിയായി. പണം ട്രഷറിയിലടക്കാത്തവ൪ക്കെതിരെ ക൪ശന നടപടിയുണ്ടാകുമെന്ന് ധനവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എല്ലാ പ്രാവശ്യവും സാമ്പത്തിക വ൪ഷാവസാനം ഉണ്ടാകുന്നതിന് സമാന സ്ഥിതിയാണ് ഇപ്പോഴത്തേതെന്നാണ് ധനവകുപ്പ് വൃത്തങ്ങൾ അവകാശപ്പെടുന്നത്. വ൪ഷാവസാനം ബില്ലുകൾ കൂട്ടത്തോടെ സമ൪പ്പിച്ച്് പണം പിൻവലിച്ച് ബാങ്കുകളിൽ നിക്ഷേപിക്കുന്ന ശൈലിയുണ്ടായിരുന്നു. ഇക്കുറി അതിന് ചില നിയന്ത്രണങ്ങൾ കൊണ്ടു വരികയാണ് ചെയ്തതെന്ന് വകുപ്പ് വൃത്തങ്ങൾ പറഞ്ഞു.
ഒരു കാലത്ത് ട്രഷറിയിലെ പണലഭ്യത ഉറപ്പു വരുത്തിയിരുന്നത് ട്രഷറി സേവിങ്സ് അക്കൗണ്ടുകളായിരുന്നു. എന്നാൽ അടുത്ത കാലത്ത് ഇവയിലുണ്ടായിരുന്ന പണം വൻതോതിൽ പിൻവലിച്ച് ബാങ്കുകളിലേക്ക് മാറ്റി.ഡോ. തോമസ് ഐസക് ധനമന്ത്രിയായിരുന്നപ്പോൾ ട്രഷറി നിക്ഷേപത്തിന് കൂടുതൽ ആദായം വാഗ്ദാനം ചെയ്തിരുന്നു. ശമ്പള വിതരണം ട്രഷറിയിലൂടെ നടത്താൻ നേരത്തെ തീരുമാനം ഉണ്ടായിരുന്നു. എന്നാൽ പിന്നീട് ബാങ്കുകളിലേക്ക് മാറ്റുകയാണ് ചെയ്തത്. സ൪ക്കാറിൻെറ പണം ട്രഷറിയിൽ നിലനി൪ത്തേണ്ടതിൻെറ ആവശ്യകതയാണ് ഇപ്പോഴത്തെ പ്രതിസന്ധി നൽകുന്ന മുന്നറിയിപ്പ് .
തിങ്കളാഴ്ച ഉച്ച വരെയാണ് ബില്ലുകൾ ട്രഷറിയിൽ സ്വീകരിക്കുക. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബില്ലുകൾ കൂട്ടത്തോടെ ട്രഷറിയിൽ സമ൪പ്പിച്ചുകൊണ്ടിരിക്കുകയാണ്.മൂന്ന് കോടി വരെയുള്ള ബില്ലുകൾ പാസാക്കും. ഇന്നലെ അവധി ദിനമായിട്ടും മിക്ക സ൪ക്കാ൪ വകുപ്പുകളും തിരക്കിട്ട ജോലിയിലായിരുന്നു. പദ്ധതി വിഹിതം നഷ്ടപ്പെടാതിരിക്കാൻ അവധി ദിനത്തിലും ബില്ലുകൾ തയാറാക്കി ട്രഷറിയിൽ എത്തിക്കാനാണ് ശ്രമം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story