Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightബാറുകള്‍ അടച്ചു;...

ബാറുകള്‍ അടച്ചു; ബിവറേജസ് ശാലകളില്‍ റെക്കോഡ് വില്‍പന

text_fields
bookmark_border
ബാറുകള്‍ അടച്ചു; ബിവറേജസ് ശാലകളില്‍ റെക്കോഡ് വില്‍പന
cancel

കൊച്ചി: ലൈസൻസ് പുതുക്കി നൽകാത്തതിനത്തെുട൪ന്ന് സംസ്ഥാനത്തെ ബാറുകൾ അടച്ചിട്ടതോടെ ബിവറേജസ് കോ൪പറേഷൻ ഒൗട്ട്ലെറ്റുകളിൽ റെക്കോഡ് വിൽപന. ബിവറേജസ് ഒൗട്ട്ലെറ്റുകളിൽ രണ്ടുദിവസംകൊണ്ട് ഉണ്ടായ അധിക വിൽപന 140 കോടിയാണ്. ഏപ്രിൽ ഒന്നിന് 520 കോടിയും രണ്ടിന് 540 കോടിയോളം രൂപയുമായിരുന്നു വിൽപന.
സാധാരണ 460-480 കോടിയാണ് വിൽപനയെങ്കിലും ബാറുകൾ അടച്ചതോടെയാണ് വിൽപന കുതിച്ചുയ൪ന്നതെന്ന് ബിവറേജസ് കോ൪പറേഷൻ മാനേജിങ് ഡയറക്ടറുടെ ചുമതല വഹിക്കുന്ന അഡീ. എക്്സൈസ് കമീഷണ൪ രാധാകൃഷ്ണൻ ’മാധ്യമ’ത്തോട് പറഞ്ഞു. ഒൗട്ട്ലെറ്റുകളിൽ രണ്ടുദിവസമായി വൻ തിരക്കാണ് അനുഭവപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
വില ഏപ്രിൽ ഒന്നുമുതൽ അഞ്ചുശതമാനം കൂട്ടിയതും വരുമാന വ൪ധനക്ക് ഇടയാക്കിയിട്ടുണ്ട്. നേരത്തേ 10 ശതമാനം വില വ൪ധിപ്പിച്ചിരുന്നു. നിലവാരം കുറഞ്ഞ 418 ബാറുകളുടെ ലൈസൻസ് ഉടൻ പുതുക്കേണ്ടതില്ളെന്ന് മന്ത്രിസഭ യോഗം തീരുമാനിച്ച സാഹചര്യത്തിൽ വരും ദിവസങ്ങളിലും വൻ വിൽപനയാണ് പ്രതീക്ഷിക്കുന്നത്. ഇതിന് ജീവനക്കാ൪ക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നതടക്കമം നടപടി സ്വീകരിക്കാനും കോ൪പറേഷൻ തീരുമാനിച്ചിട്ടുണ്ട്. ബുധനാഴ്ച ചേ൪ന്ന മന്ത്രിസഭ യോഗം നിലവാരമുള്ള കുറെ ബാറുകളുടെ ലൈസൻസ് പുതുക്കാൻ തീരുമാനിച്ചതിനെതിരെ മദ്യനിരോധന സമിതിയും ക്രൈസ്തവ സഭകളും പ്രതിഷേധവുമായി രംഗത്തത്തെിയിട്ടുണ്ട്.
അതേസമയം, ബാറുകൾ അടച്ചിടുന്നത് സംസ്ഥാനത്ത് വ്യാജമദ്യ വിൽപനക്കും മദ്യദുരന്തത്തിനും ഇടയാക്കുമെന്നും എക്സൈസ് ഇൻറലിജൻസ് വിഭാഗം സ൪ക്കാറിന് റിപ്പോ൪ട്ട് നൽകി. അതി൪ത്തികളിൽ പരിശോധന ശക്തമാണെങ്കിലും വ്യാജമദ്യവും സ്പിരിറ്റും രഹസ്യ മാ൪ഗങ്ങളിലൂടെ എത്തിക്കുന്നുണ്ടെന്ന് റിപ്പോ൪ട്ടിൽ പറയുന്നു. അപകടകരമായ രാസവസ്തുക്കൾ ചേ൪ത്ത കള്ളിൻെറ വിൽപന വ്യാപകമാണെന്നും എക്¥ൈസസ് ഇൻറലിജൻസ് ചൂണ്ടിക്കാട്ടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story