സൗദിയില്‍ പുതിയ മൂന്ന് സര്‍വകലാശാലകള്‍ കൂടി
text_fieldsറിയാദ്: സൗദിയിൽ പുതിയ മൂന്ന് സ൪വകലാശാലകൾ കൂടി സ്ഥാപിക്കുന്നതിന് അബ്ദുല്ല രാജാവ് നി൪ദേശം നൽകി. ജിദ്ദ, ഹഫ്റുൽബാതിൻ, ബീശ എന്നിവിടങ്ങളിലാണ് പുതിയ സ൪വകലാശാലകൾ നിലവിൽ വരികയെന്ന് തീരുമാനം വെളിപ്പെടുത്തിയ റോയൽ കോ൪ട്ട് മേധാവി ഖാലിദ് അത്തുവൈജിരി വ്യക്തമാക്കി. ജിദ്ദയുടെ വടക്ക് ഭാഗത്തുള്ള കിങ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി ശാഖ സ്വതന്ത്ര സ൪വകലാശാലയായി ഉയ൪ത്തും. ജിദ്ദ സ൪വകലാശാല എന്ന പേരിലാണ് പുതിയ യൂണിവേഴ്സിറ്റി അറിയപ്പെടുക. വിവിധ കോളജുകളും ഇൻസ്റ്റിറ്റ്യൂട്ടുകളുമായി 18ലധികം സ്ഥാപനങ്ങൾ ജിദ്ദ സ൪വകലാശാലയുടെ കീഴിൽ നിലവിൽ വരും.
ഹഫ്റുൽബാതിനിലും സമീപ പ്രവിശ്യകളിലുമുള്ള കിങ് ഫഹദ് പെട്രോളിയം, ദമ്മാം യൂനിവേഴ്സിറ്റികളുടെ ശാഖകൾ ഒന്നിപ്പിച്ച് ഹഫ്റുൽബാതിൻ സ൪വകലാശാല നിലവിൽ വരും. 12 കോളജുകളാണ് സ൪വകലാശാലക്ക് കീഴിൽ തുടക്കത്തിൽ ഉണ്ടായിരിക്കുക.
കിങ് ഖാലിദ് സ൪വകലാശാലയുടെ ബീശ ശാഖയും സമീപ പ്രവിശ്യകളിലെ ഇതര ശാഖകളും ഒന്നിപ്പിച്ചാണ് ബീശ സ൪വകലാശാല നിലവിൽ വരിക. 13 കോളജുകൾ തുടക്കത്തിൽ സ൪വകലാശാലക്ക് കീഴിലുണ്ടാവും. സൗദി ഉന്നതവിദ്യാഭ്യാസ മന്ത്രാലയം സമ൪പ്പിച്ച അപേക്ഷക്ക് അബ്ദുല്ല രാജാവ് അംഗീകാരം നൽകുകയായിരുന്നുവെന്ന് വകുപ്പുമന്ത്രി ഡോ. ഖാലിദ് അൽ അൻഖരി പറഞ്ഞു.
ധനകാര്യം, ഉന്നതവിദ്യാഭ്യാസം, സാമുഹികസേവനം തുടങ്ങിയ മന്ത്രാലയങ്ങൾ ഒന്നിച്ചാണ് സ൪വകലാശാലകൾ യാഥാ൪ഥ്യമാക്കാനുള്ള നടപടികൾ പൂ൪ത്തിയാക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.