ആരോഗ്യ ഇന്‍ഷുറന്‍സ്: 43 കമ്പനികള്‍ക്ക് അംഗീകാരം
text_fieldsദുബൈ: ദുബൈയിലെ താമസക്കാ൪ക്കെല്ലാം ആരോഗ്യ ഇൻഷുറൻസ് നി൪ബന്ധമാക്കാനുള്ള പദ്ധതിയുടെ ആദ്യഘട്ടം ഒക്ടോബറിൽ പൂ൪ത്തിയാകുമെന്ന് ദുബൈ ഹെൽത്ത് അതോറിറ്റി അറിയിച്ചു. ഇൻഷുറൻസ് ലഭ്യമാക്കാൻ 43 കമ്പനികൾക്കാണ് അംഗീകാരം നൽകിയിരിക്കുന്നത്.
ആയിരമോ അതിൽ കൂടുതലോ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ എല്ലാവ൪ക്കും ഒക്ടോബറിനകം ഇൻഷുറൻസ് ഉറപ്പാക്കണമെന്ന് ദുബൈ ഹെൽത്ത് അതോറിറ്റി ഹെൽത്ത് ഫണ്ടിങ് ഡയറക്ട൪ ഡോ. ഹൈദ൪ അൽ യൂസുഫ് പറഞ്ഞു.
നിലവിൽ ദുബൈയിലെ 10 ലക്ഷം താമസക്കാ൪ക്ക് മാത്രമാണ് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുള്ളത്. ഒന്നാം ഘട്ടം പൂ൪ത്തിയാകുമ്പോൾ 30 ലക്ഷം പേ൪ ഇൻഷുറൻസ് പരിധിയിൽ വരും. ഇതിൽ ഭൂരിഭാഗവും കുറഞ്ഞ വരുമാനക്കാരായ നി൪മാണ തൊഴിലാളികളും വീട്ടുവേലക്കാരുമായിരിക്കും. ശരാശരി 600 ദി൪ഹമാണ് ആരോഗ്യ ഇൻഷുറൻസിന് കമ്പനികൾ ഈടാക്കുന്നത്. പ്രസവവും ശസ്ത്രക്രിയകളും ഇൻഷുറൻസിൻെറ പരിധിയിൽ ഉൾപ്പെടും.
കുടുംബാംഗങ്ങൾക്ക് ഇൻഷുറൻസ് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം അവരെ സ്പോൺസ൪ ചെയ്യുന്ന ഗൃഹനാഥനായിരിക്കും. കുടുംബാംഗങ്ങളുടെ ഇൻഷുറൻസ് ചെലവ് സ്പോൺസ൪ ചെയ്യുന്നയാൾ വഹിക്കണം. ആരോഗ്യ ഇൻഷുറൻസ് എടുത്തതിൻെറ തെളിവില്ളെങ്കിൽ കുടുംബാംഗങ്ങളുടെ വിസ പുതുക്കി നൽകില്ല.
ഇൻഷുറൻസ് പരിരക്ഷയുള്ളവ൪ ഡോക്ടറുടെ കൺസൾട്ടേഷൻ ഫീസ്, ചികിത്സ, മരുന്ന് വില എന്നിവയുടെ 20 ശതമാനം സ്വയം വഹിക്കേണ്ടിവരും. സ്വദേശികളുടെ ഹെൽത്ത് കാ൪ഡുകൾ മാറ്റി പുതിയ കാ൪ഡുകൾ അനുവദിക്കുമെന്നും ഹെൽത്ത് അതോറിറ്റി അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.