സി.പി.എമ്മിനുള്ള വോട്ട് ബി.ജെ.പിയെ സഹായിക്കുന്നതിന് തുല്യം –രാഹുല്‍
text_fieldsകാസ൪കോട്: സി.പി.എമ്മിന് വോട്ട് നൽകുന്നത് പരോക്ഷമായി ബി.ജെ.പിയെ സഹായിക്കുന്നതിന് തുല്യമാണെന്നും ദേശീയ രാഷ്ട്രീയത്തിൽ സി.പി.എമ്മിന് റോളില്ളെന്നും എ.ഐ.സി.സി വൈസ് പ്രസിഡൻറ് രാഹുൽ ഗാന്ധി. കാസ൪കോട്ട് യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ സി.പി.എമ്മിന് ദേശീയ പാ൪ട്ടിയെന്ന പദവി നഷ്ടപ്പെടും. ദേശീയ രാഷ്ട്രീയത്തിലെന്നതുപോലെ കാസ൪കോടിൻെറ രാഷ്ട്രീയത്തിലും സി.പി.എം കാര്യമായ പങ്കുവഹിക്കാൻ പോകുന്നില്ളെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങൾക്കിടയിലെ വിദ്വേഷം ഇല്ലാതാക്കാൻ കോൺഗ്രസ് ശ്രമിക്കുമ്പോൾ ബി.ജെ.പി വിദ്വേഷത്തിൻെറ തീ ആളിക്കത്തിച്ച് ആളുകൾക്കിടയിൽ അകൽച്ച വ൪ധിപ്പിക്കാനാണ് ശ്രമിക്കുന്നത്. രാജ്യത്തിൻെറ വിഭവങ്ങളും സമ്പദ് ശക്തിയും ചില വ്യക്തികളിലും ചില കേന്ദ്രങ്ങളിലും മാത്രമായി കേന്ദ്രീകരിച്ച് നി൪ത്തുകയാണ് കോൺഗ്രസിൻെറ എതിരാളികൾ ചെയ്യുന്നത്.
വരുംവ൪ഷങ്ങളിൽ കാസ൪കോട് രാജ്യത്തെ വൻ നഗരങ്ങൾക്കൊപ്പമത്തെുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വ്യവസായ ഉൽപാദന രംഗത്തെ ഒന്നാംസ്ഥാനം ചൈനയിൽനിന്ന് ഇന്ത്യ പിടിച്ചെടുക്കും. കാസ൪കോടിനും അതിൻെറ നേട്ടം ലഭിക്കും. ഇന്ന് ചൈനയിൽ ഉണ്ടാക്കുന്ന ഉൽപന്നങ്ങളുടെ കേന്ദ്രം നാളെ കാസ൪കോടായി മാറും.
ദേശീയ തലത്തിൽ കോൺഗ്രസിന് കേരളത്തിൽനിന്ന് ഒരുപാട് പഠിക്കാനുണ്ട്. കേരളത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണെങ്കിലും യഥാ൪ഥത്തിൽ ഒരു വ്യക്തിയല്ല, കോടിക്കണക്കിന് വരുന്ന ഇവിടത്തെ ജനങ്ങളാണ് സംസ്ഥാനത്തെ മുന്നോട്ട് നയിക്കുന്നത്. കേരളത്തിലെ ജനങ്ങളുടെ രാഷ്ട്രീയ അവബോധവും ഇടപെടലും മറ്റൊരു സംസ്ഥാനത്തും കാണാത്തതാണ്. എന്നാൽ, അക്രമങ്ങളും ഹിംസയും ഇല്ലാത്ത നാടായി കേരളം മാറണം.എൻഡോസൾഫാൻ കാരണം ദുരിതമനുഭവിക്കുന്ന കാസ൪കോട്ടെ നിരവധി മനുഷ്യരുടെ സങ്കടങ്ങൾ താൻ പങ്കുവെക്കുന്നുവെന്നും അവരുടെ പുനരധിവാസ പ്രവ൪ത്തനങ്ങൾ ഫലപ്രദമായി നടപ്പാക്കാൻ കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും രാഹുൽ പറഞ്ഞു.യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി വ൪ക്കിങ് ചെയ൪മാൻ എം.സി. ഖമറുദ്ദീൻ അധ്യക്ഷത വഹിച്ചു.
കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരൻ, മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കാസ൪കോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാ൪ഥി അഡ്വ. ടി. സിദ്ദീഖ് എന്നിവ൪ സംസാരിച്ചു. എം.പി. അബ്ദുസ്സമദ് സമദാനി രാഹുലിൻെറ പ്രസംഗത്തിൻെറ തത്സമയ പരിഭാഷ നടത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.