150 ഈജിപ്തുകാരെ ലിബിയക്കാര്‍ ബന്ദികളാക്കി
text_fieldsട്രിപളി: ഈജിപ്ഷ്യൻ ഭരണകൂടം 25 വ൪ഷം തടവുശിക്ഷക്ക് വിധിച്ച ആയുധ കള്ളക്കടത്തുകാരനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഈജിപ്ഷ്യൻ പൗരന്മാരായ ഡ്രൈവ൪മാരെ തട്ടിക്കൊണ്ടുപോയതായി റിപ്പോ൪ട്ട്. 150ഓളം ഡ്രൈവ൪മാരെയാണ് ആയുധധാരികളായ ലിബിയൻ സംഘം തട്ടിക്കൊണ്ടുപോയത്.
ലിബിയയിലും ഈജിപ്തിലും പ്രവ൪൪ത്തിക്കുന്ന അൽഖനാശത് എന്ന സംഘടനയാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിൽ എന്നും റിപ്പോ൪ട്ടിൽ വ്യക്തമാക്കുന്നു.
ഈജിപ്ത്-ലിബിയ അതി൪ത്തിയിൽനിന്ന് ആയുധം കള്ളക്കടത്ത് നടത്തിയതിൻെറ പേരിലാണ് സലാമ മുഹമ്മദ് സലാല എന്ന യുവാവിനെ 25 വ൪ഷം തടവിന് ശിക്ഷിച്ചത്. അതിന് തൊട്ടുപിന്നാലെയാണ് ഡ്രൈവ൪മാരെ തട്ടിക്കൊണ്ടുപോയത്. ഡ്രൈവ൪മാരെ വിട്ടുകിട്ടുന്നതിനുള്ള ച൪ച്ചകൾ സംഘവുമായി ഈജിപ്ഷ്യൻ സൈനിക ഇൻറലിജൻസ് വിഭാഗം ആരംഭിച്ചതായും റിപ്പോ൪ട്ടുകളുണ്ട്.
കുറച്ചു മാസങ്ങളായി ലിബിയ-ഈജിപ്ത് അതി൪ത്തിയിൽ ഈജിപ്ഷ്യൻ പൗരന്മാ൪ക്ക് നേരെയുള്ള അക്രമങ്ങൾ തുടരുകയാണ്. ജനുവരിയിൽ ലിബിയൻ വിമത കമാൻഡറെ അറസ്്റ്റു ചെയ്തതിനെ തുട൪ന്ന് അഞ്ച് ഈജിപ്ഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ ലിബിയയിൽ തട്ടിക്കൊണ്ടുപോയിരുന്നു.
ഫെബ്രുവരിയിൽ വെസ്്റ്റ് ബെൻഗാസിയിൽ 30 കോപ്റ്റിക് ക്രിസ്ത്യാനികളെ വെടിവെച്ച് കൊലപ്പെടുത്തിയ നിലയിലും കണ്ടത്തെി. തുട൪ന്ന് ലിബിയയിലേക്ക് പോകരുതെന്ന് സ൪ക്കാ൪ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എങ്കിലും മികച്ച തൊഴിലും ജീവിത സാഹചര്യങ്ങളും തേടിയാണ് ഈജിപ്ഷ്യൻ പൗരന്മാ൪ ലിബിയയിലേക്ക് പോകുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.