സൗദി തൊഴില്‍ മേഖലയില്‍ കൂടുതല്‍ സ്ത്രീ സാന്നിധ്യം
text_fieldsറിയാദ്: സൗദി തൊഴിൽ മേഖലയിലേക്ക് കൂടുതൽ സ്വദേശി വനിതകളെ ആക൪ഷിക്കാനുള്ള പരിപാടികൾ ആസൂത്രണം ചെയ്യുന്നതായി മാനവവിഭവശേഷി ഫണ്ട് (ഹദഫ്) മേധാവി ഇബ്രാഹീം ആൽമുഐഖിൽ വ്യക്തമാക്കി. ഹദഫ് സംഘടിപ്പിച്ച ‘നിയമനത്തിന് മുമ്പ്’ എന്ന പ്രദ൪ശനത്തോടനുബന്ധിച്ച് നടത്തിയ പത്ര പ്രസ്താവനയിലാണ് ആൽമുഐഖിൽ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ വ൪ഷം 65 കമ്പനികൾ പ്രദ൪ശനത്തിൽ പങ്കെടുത്ത സ്ഥാനത്ത് ഈ വ൪ഷം അത് 90 ആയി ഉയ൪ന്നിട്ടുണ്ട്. സ്ത്രീകളെ ജോലിക്ക് വെക്കാനുള്ള സ്വകാര്യ കമ്പനികളുടെ സന്നദ്ധതയാണ് ഈ പങ്കാളിത്തത്തിലൂടെ ബോധ്യമാവുന്നതെന്നും ഹദഫ് മേധാവി കൂട്ടിച്ചേ൪ത്തു.
സൗദി എവിയേഷൻ, ടൂറിസം തുടങ്ങിയ മേഖലയിലും കൂടുതൽ സ്ത്രീകൾ കടന്നുവരും. എയ൪ ഹോസ്റ്റസ് ജോലിക്ക് പുറമെ, ടിക്കറ്റിങ്, മാ൪ക്കറ്റിങ് എന്നീ മേഖലയിലും സ്ത്രീകൾക്ക് അവസരം തുറന്നുകൊടുക്കും. നാസ് എയ൪വേഴ്സ് അതിൻെറ ആഭ്യന്തര സ൪വീസിലെ വിവിധ ജോലികളിൽ സ്വദേശി വനിതകളെ ജോലിക്ക് വെക്കാനുള്ള തയ്യാറെടുപ്പിലാണ്. നാസിലെ ജോലിക്കാരിൽ 30 ശതമാനം വനിതകളായിരിക്കും.
രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ 500ലധികം സ്ത്രീകൾക്ക് ജോലി സാധ്യത തുറന്നുകിട്ടുമെന്നും ഹദഫ് മേധാവി പറഞ്ഞു. തൊഴിലന്വേഷിക്കുന്ന സ്ത്രീകൾക്ക് ആവശ്യമായ പരിശീലനവും ബോധവത്കരണവും ലക്ഷ്യമാക്കി സംഘടിപ്പിച്ച ‘നിയമനത്തിന് മുമ്പ്’ എന്ന പ്രദ൪ശനം അമീ൪ തു൪ക്കി ബിൻ അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. ബയോഡാറ്റ തയാറാക്കൽ, ഇൻറ൪വ്യൂ അറ്റൻറ് ചെയ്യൽ, യോഗ്യതക്ക് അനുയോജ്യമായ ജോലി കണ്ടത്തെൽ എന്നിവ പരിശീലനത്തിൻെറ ഭാഗമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.