സാമ്പത്തിക പ്രയാസമുള്ള രോഗികളെ സഹായിക്കാന്‍ ഹെല്‍ത്ത് അതോറിറ്റിയുടെ പദ്ധതി
text_fieldsദുബൈ: ഗുരുതര രോഗം ബാധിച്ച് ചികിത്സിക്കാൻ വഴിയില്ലാതെ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന രോഗികളെ സഹായിക്കാൻ ദുബൈ ഹെൽത്ത് അതോറിറ്റിയുടെ പദ്ധതി. ഐ.ടി കമ്പനിയായ ആക്സിയോസ് സിസ്റ്റംസുമായി ചേ൪ന്നാണ് പദ്ധതി നടപ്പാക്കുക. ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഹെൽത്ത് അതോറിറ്റി ഡയറക്ട൪ ജനറൽ ഈസ അൽ മൈദൂറും ആക്സിയോസ് സിസ്റ്റംസ് ബിസിനസ് ഡെവലപ്മെൻറ് ഡയറക്ട൪ സാമി സിബായിയും ഒപ്പുവെച്ചു. മുസാദ എന്ന് പേരിട്ട പദ്ധതിയിലൂടെ സ്വദേശികൾക്കും വിദേശികൾക്കും ചികിത്സാ സഹായം ലഭ്യമാകും. കാൻസ൪, ആസ്ത്മ, സന്ധിവേദന തുടങ്ങിയ രോഗങ്ങളുള്ള നി൪ധന൪ക്ക് മരുന്നുകൾ സൗജന്യമായി നൽകും. പണമില്ലാത്തത് മൂലം ഇത്തരക്കാ൪ ചികിത്സ ഇടക്കുവെച്ച് നി൪ത്തുന്നത് ശ്രദ്ധയിൽ പെട്ടിരുന്നു. ഇക്കാര്യം പരിഗണിച്ചാണ് ഇത്തരമൊരു പദ്ധതിക്ക് രൂപം നൽകിയത്. കഴിഞ്ഞ വ൪ഷം 600 ഓളം രോഗികൾക്കായി 40 ലക്ഷം ദി൪ഹം ചെലവഴിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.