വയനാട്: സാധ്യത കണക്കുകൂട്ടി മുന്നണികള്‍
text_fieldsനിലമ്പൂ൪: കഴിഞ്ഞ തവണ ശക്തമായ ത്രികോണ മൽസരത്തിലും സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷം യു.ഡി.എഫിന് സമ്മാനിച്ച വയനാട് മണ്ഡലത്തിൽ യു.ഡി.എഫ് ഇത്തവണയും പ്രതീക്ഷയിൽ. അതേസമയം, കണക്കുകൾ കൂട്ടിക്കിഴിച്ചുള്ള അവലോകനത്തിനൊടുവിൽ, 5000ൽ കുറായത്ത ഭൂരിപക്ഷത്തിന് സത്യൻ മൊകേരി ജയിക്കുമെന്നാണ് ഇടതുമുന്നണി ക്യാമ്പിൻെറ ആത്മവിശ്വാസം. കോൺഗ്രസ് പാളയത്തിൽ വിള്ളലുണ്ടായെന്ന്എൽ.ഡി.എഫ് ഉറച്ചു വിശ്വസിക്കുന്നു.എന്നാൽ, ഭൂരിപക്ഷം 50,000 വരെ ആയി കുറഞ്ഞാലും എം.ഐ ഷാനവാസ് സീറ്റ് നിലനി൪ത്തുമെന്ന് യു.ഡി.എഫിൻെറ പ്രചാരണത്തിന് ചുക്കാൻ പിടിച്ചവ൪ പറയുന്നു. വോട്ടുചോ൪ച്ച ഉണ്ടായതായി യു.ഡി.എഫ് കേന്ദ്രങ്ങൾ സമ്മതിക്കുന്നുമുണ്ട്.
ഇതിനിടെ, ഷാനവാസ് ചെറിയ ഭൂരിപക്ഷത്തിന് ജയിക്കുമെന്നാണ് സംസ്ഥാന രഹസ്യാന്വേഷണവിഭാഗത്തിൻെറ റിപ്പോ൪ട്ടെന്നറിയുന്നു. 15,000ൽ താഴെ ഭൂരിപക്ഷം ലഭിക്കുമെന്നാണ് റിപ്പോ൪ട്ട് പറയുന്നത്. ചെറു പാ൪ട്ടികളുടെ രംഗപ്രവേശവും ചില ലീഗ് കേന്ദ്രങ്ങളുടെ അനിഷ്ടവുമാണ് യു.ഡി.എഫിൻെറ ഭൂരിപക്ഷം കുറക്കുന്നതിന് പ്രധാന കാരണങ്ങളെന്നും റിപ്പോ൪ട്ട് പറയുന്നു. ഇതേ കാരണങ്ങൾ തങ്ങളുടെ സാധ്യത വ൪ധിപ്പിച്ചതായി ഇടതുകേന്ദ്രങ്ങളും അകാശപ്പെടുന്നു. എന്നാൽ, ലീഗിലെ അസംതൃപ്ത വോട്ട് സ്വതന്ത്ര സ്ഥാനാ൪ഥി പി.വി. അൻവറിനാണെന്നും നിരീക്ഷണമുണ്ട്. കസ്തൂരിരംഗൻ റിപ്പോ൪ട്ടുമായി ബന്ധപ്പെട്ട് മലയോര മേഖലയിൽ അണപൊട്ടിയ രോഷം വോട്ടായി തങ്ങളുടെ പെട്ടിയിലത്തെുമെന്നും എൽ.ഡി.എഫ് പ്രതീക്ഷയിലാണ്. ഇടതുവോട്ടുകൾ മുഴുവനായും സത്യൻ മൊകേരിക്ക് ലഭിച്ചിട്ടുണ്ടെന്ന കണക്കുകൂട്ടലിൽ തന്നെയാണ് പാ൪ട്ടി. അതേസമയം, കഴിഞ്ഞ തവണ കെ. മുരളീധരൻ നേടിയതിനെക്കാൾ വോട്ട് അൻവറിന് ലഭിക്കുമെന്നാണ് അദ്ദേഹത്തിൻെറ അനുയായികൾ അവകാശപ്പെടുന്നത്. ഇരുമുന്നണികളിൽ നിന്നും വോട്ട് ലഭിച്ചിട്ടുണ്ടെന്നും ഇവ൪ പറയുന്നു. വയനാട് മണ്ഡലത്തിൽ കഴിഞ്ഞ തവണ എൻ.സി.പി. സ്ഥാനാ൪ഥിയായി മൽസരിച്ച മുരളീധരൻ 99663 വോട്ടുകൾ നേടിയിരുന്നു. മുരളിയുടെ സ്ഥാനാ൪ഥിത്വം യു.ഡി.എഫിന് വെല്ലുവിളിയാവുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ 1,52,683 വോട്ടിൻെറ ഭൂരിപക്ഷത്തിനാണ് ഷാനവാസ് സി.പി.ഐ.യിലെ റഹ്മത്തുല്ലയെ പരാജയപ്പെടുത്തിയത്. 74.63 ശതമാനമായിരുന്നു അന്നത്തെ പോളിങ്. ഇത്തവണ 73.3 ശതമാനമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.