Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപത്തനംതിട്ട:...

പത്തനംതിട്ട: പോളിങ്ങിലെ കുറവില്‍ മുന്നണികള്‍ക്ക് ആശങ്ക

text_fields
bookmark_border
പത്തനംതിട്ട: പോളിങ്ങിലെ കുറവില്‍ മുന്നണികള്‍ക്ക് ആശങ്ക
cancel
camera_alt??????????????? ?????? ?????????????? ?????????? ????? ???????????? ??????? ??????????????? ??????? ??????? ??????????? ????????????

സ്വന്തം ലേഖകൻ
പത്തനംതിട്ട: പോളിങ് ശതമാനം കുറഞ്ഞത് ആശങ്കയിലാഴ്ത്തുന്നെങ്കിലും പുറത്തുകാട്ടാതെ പത്തനംതിട്ടയിൽ ഇരുമുന്നണി നേതാക്കളും ദോഷം വരില്ളെന്ന് ഉറപ്പിച്ചുപറയുന്നു. യു.ഡി.എഫ് ഏറെ പ്രതീക്ഷവെച്ച മണ്ഡലമാണ് പത്തനംതിട്ട. വോട്ടിങ്ങിലെ കുറവ് കണക്ക് കൂട്ടലുകൾ തെറ്റുമോ എന്ന കടുത്ത ആശങ്ക അവ൪ക്കുണ്ട്. 66 ശതമാനം പോളിങ് മാത്രമാണ് പത്തനംതിട്ടയിൽ നടന്നത്. 2009ലെ ലോക്സഭ തെരഞ്ഞെടുപ്പിലേത് 65.7 ആയിരുന്നു. അതിനൊപ്പം എത്തിയതിനാൽ ദോഷം വരില്ളെന്ന് വിശ്വസിക്കുകയാണ് യു.ഡി.എഫ് കേന്ദ്രങ്ങൾ. പോളിങ് കുറഞ്ഞത് യു.ഡി.എഫിനെ ദോഷകരമായി ബാധിക്കുമെന്ന് നിരീക്ഷക൪ അഭിപ്രായപ്പെട്ടു. മരിച്ചവരെയും സ്ഥലത്തില്ലാത്തവരെയും ഒഴിവാക്കി പരമാവധി ലൈവ് വോട്ട൪മാരെ മാത്രം ഉൾപ്പെടുത്തിയതാണ് വോട്ട൪ പട്ടിക എന്ന പ്രത്യേകത ഇത്തവണയുണ്ടായിരുന്നു. ബൂത്ത് ലെവൽ ഓഫിസ൪മാരുടെ പ്രവ൪ത്തനമാണ് ഇതിന് കരണമായത്. 2009ൽ അങ്ങനെയായിരുന്നില്ല. പട്ടികയിലുള്ളതിൽ 30 ശതമാനത്തോളം ലൈവ് വോട്ട൪മാ൪ ആയിരുന്നില്ല. ഇപ്പോൾ ലൈവ് അല്ലാത്തവ൪ അഞ്ചു ശതമാനത്തിൽ താഴെയാണ്. അതിനാൽ 66 എന്ന ഇപ്പോഴത്തെ ശതമാനക്കണക്ക് 2009 പട്ടികയുമായി താരതമ്യം ചെയ്താൽ പോളിങ്ങിൽ വൻകുറവ് വന്നുവെന്ന് കണക്കാക്കണമെന്നാണ് വിദഗ്ധ൪ പറയുന്നത്. സംസ്ഥാന ശരാശരിക്കടുത്ത് പോളിങ് എത്താതിരുന്നത് ഇവിടുത്തെ വോട്ട൪മാരിൽ തെരഞ്ഞെടുപ്പിനോടുണ്ടായ താൽപര്യക്കുറവാണ് വെളിവാക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം എ.ഐ.സി.സി അംഗം പീലിപ്പോസ് തോമസ് കോൺഗ്രസ് വിട്ട് ഇടതു സ്വതന്ത്ര സ്ഥാനാ൪ഥിയായതോടെ പത്തനംതിട്ടയിലെ മത്സരം ശ്രദ്ധ നേടിയിരുന്നു. എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാ൪ഥികൾ കോൺഗ്രസുകാരാണെന്ന നിലയിൽ മറ്റ് പാ൪ട്ടികൾ പ്രചാരണം ശക്തമാക്കിയിരുന്നു. ഇത് വോട്ട൪മാരിൽ തെരഞ്ഞെടുപ്പിനോടുള്ള ആഭിമുഖ്യം കുറച്ചതായി കരുതപ്പെടുന്നു. പരമ്പരാഗത കോൺഗ്രസ് വോട്ടുകൾ ഏറെയുള്ളതാണ് പത്തനംതിട്ടയെ യു.ഡി.എഫ് അനുകൂല മണ്ഡലമെന്ന വിലയിരുത്തലിന് ഇടയാക്കുന്നത്. മറ്റ് മണ്ഡലങ്ങളെ അപേക്ഷിച്ച് സമ്പന്ന വിഭാഗക്കാ൪ ഏറെയുള്ള മണ്ഡലമാണ് പത്തനംതിട്ട. ഈ വിഭാഗത്തിലുള്ളവരാണ് വോട്ടെടുപ്പിനോട് ആഭിമുഖ്യം കാട്ടാതിരുന്നതെന്നാണ് വിലയിരുത്തൽ.
സ്ഥലത്തുള്ള യു.ഡി.എഫ് അനുഭാവികളെയെല്ലാം വോട്ട് ചെയ്യിക്കാനായി എന്ന് ഡി.സി.സി പ്രസിഡൻറ് പി. മോഹൻ രാജ് ‘മാധ്യമ’ത്തോട് പറഞ്ഞു. പോളിങ് കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാൾ കൂടുതലാണ്. അത് യു.ഡി.എഫിന് അനുകൂല ഘടകമാണ്. എൽ.ഡി.എഫ് കേഡ൪മാരിൽ തണുത്ത പ്രതികരണമാണുണ്ടായിരുന്നതെന്നും മോഹൻരാജ് പറഞ്ഞു.
എം.പി എന്ന നിലയിൽ ആൻേറാ ആൻറണിയുടെ പ്രവ൪ത്തനത്തോട് ജനങ്ങൾക്ക് കടുത്ത അമ൪ഷമായിരുന്നുവെന്നും അതിനാൽ യു.ഡി.എഫ് വോട്ട൪മാ൪ വോട്ടിടാൻ മടിച്ചതാണ് പോളിങ് കുറയാൻ ഇടയാക്കിയതെന്നും സി.പി.എം ജില്ലാ സെക്രട്ടറി കെ. അനന്തഗോപൻ പറഞ്ഞു. പോളിങ് കുറഞ്ഞത് എൽ.ഡി.എഫിന് ഗുണമാകുമെന്നാണ് അദ്ദേഹത്തിൻെറ വിലയിരുത്തൽ. വിമാനത്താവള സമരം കൊണ്ട് ശ്രദ്ധേയമായ ആറന്മുള മണ്ഡലത്തിൽ വോട്ടിങ് ശതമാനം 2009ലെ തെരഞ്ഞെടുപ്പിനെക്കാൾ കൂടുതലാണ്.
സ൪ക്കാ൪ ചീഫ് വിപ്പ് പി.സി. ജോ൪ജിൻെറ മണ്ഡലമായ പൂഞ്ഞാ൪ നിയമസഭ മണ്ഡലത്തിലും കാഞ്ഞിരപ്പള്ളിയിലും പോളിങ് കുറഞ്ഞത് യു.ഡി.എഫ് കേന്ദ്രങ്ങളിൽ ആശങ്കയിലാഴ്ത്തി. ഇതു രണ്ടും യു.ഡി.എഫ് വൻപ്രതീക്ഷ വെച്ച മണ്ഡലങ്ങളാണ്. 2009ൽ യു.ഡി.എഫ് സ്ഥാനാ൪ഥി ആൻേറാ ആൻറണി നേടിയത് 1,11,206 വോട്ടിൻെറ ഭൂരിപക്ഷമാണ്.
നിയമസഭ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട പാ൪ലമെൻറ് മണ്ഡലത്തിലെ ഏഴു നിയമസഭ മണ്ഡലങ്ങളിലുമായി യു.ഡി.എഫിന് 24,000 വോട്ട് മാത്രമാണ് കൂടുതൽ ലഭിച്ചത്. അത് മറികടക്കാനായെന്നാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story