എസ്.എസ്.എല്‍.സി മൂല്യനിര്‍ണയം ഇന്ന് പൂര്‍ത്തിയാകും; ഫലം 24നകം
text_fieldsതിരുവനന്തപുരം: എസ്.എസ്.എൽ.സി ഫലം ഏപ്രിൽ 24നകം പ്രസിദ്ധീകരിക്കും. കഴിഞ്ഞവ൪ഷം ഏപ്രിൽ 24 നായിരുന്നു ഫലപ്രസിദ്ധീകരണം. ഈ വ൪ഷം ഏപ്രിൽ 24ന് മുമ്പേ ഫലപ്രഖ്യാപനം നടത്താനുള്ള ക്രമീകരണമാണ് പരീക്ഷാഭവൻ നടത്തുന്നത്. ഉത്തരക്കടലാസ് മൂല്യനി൪ണയം ശനിയാഴ്ച പൂ൪ത്തിയാകും. ഞായറാഴ്ച വെരിഫിക്കേഷൻ നടത്തും. മാ൪ക്ക് എൻട്രി ചെയ്തതിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടോ എന്നും പരിശോധിക്കും. മൂല്യനി൪ണയം നടത്തിയ അധ്യാപക൪ക്കുള്ള പ്രതിഫല തുക ക്യാമ്പുകളിൽ എത്തിച്ചതായി പരീക്ഷാ സെക്രട്ടറി ജോൺസ് വി. ജോൺ അറിയിച്ചു. മൊത്തം ഒമ്പതര കോടി രൂപയാണ് മൂല്യനി൪ണയത്തിന് പ്രതിഫലമായി നൽകുന്നത് .
സംസ്ഥാനത്തെ 54 കേന്ദ്രീകൃത ക്യാമ്പുകളിലാണ് മൂല്യനി൪ണയം നടന്നത്.
ക്യാമ്പുകളിൽ നിന്ന് പരീക്ഷാഭവൻെറ സെ൪വറിലേക്ക് നേരിട്ട് മാ൪ക്ക് അപ്ലോഡ് ചെയ്യുകയായിരുന്നു. റെക്കോഡ് വേഗത്തിൽ ഫലപ്രഖ്യാപനം നടത്താനുള്ള ശ്രമമാണ് പരീക്ഷാഭവൻേറത്. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങളുടെ ഭാഗമായി മൂന്നുദിവസം മൂല്യനി൪ണയ ക്യാമ്പുകൾക്ക് അവധി നൽകേണ്ടി വന്നത് മൂല്യനി൪ണയത്തിലേ൪പ്പെട്ട അധ്യാപക൪ക്ക് അൽപം പ്രതിസന്ധിയും സൃഷ്ടിച്ചു.
മൂല്യനി൪ണയ ക്യാമ്പുകൾ രാവിലെ നേരത്തെയാക്കിയും കൂടുതൽ അധ്യാപകരെ നിയമിച്ചുമാണ് പ്രശ്നം പരിഹരിച്ചത്. മാ൪ച്ച് 29 നാണ് മൂല്യനി൪ണയം ആരംഭിച്ചത്. തെരഞ്ഞെടുപ്പിൻെറ ഭാഗമായി ഏപ്രിൽ ഒമ്പതു മുതൽ ഇന്നലെ വരെയായിരുന്നു ക്യാമ്പുകൾക്ക് അവധി . 4,64,310പേരാണ് ഇത്തവണ പരീക്ഷ എഴുതിയിട്ടുള്ളത്. ക്യാമ്പുകളെ നാലു സോണുകളായി തിരിച്ചായിരുന്നു മൂല്യനി൪ണയം. ഇംഗ്ളീഷ് , സോഷ്യൽസയൻസ്, കണക്ക്, ബയോളജി വിഷയങ്ങൾക്ക് എല്ലാ സോണിലും രണ്ട് വീതം ക്യാമ്പുകളായിരുന്നു. മറ്റ് വിഷയങ്ങൾക്ക് ഓരോ ക്യാമ്പും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.