പ്രവചനങ്ങള്‍ മാറിമറിയും; മുന്നിലെത്താമെന്ന കണക്കുകൂട്ടലില്‍ എല്‍.ഡി.എഫ്
text_fieldsതിരുവനന്തപുരം: മലബാറിലെ കരുത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ മുന്നിലത്തൊമെന്ന് എൽ.ഡി.എഫ് കണക്കുകൂട്ടൽ. മധ്യ-തെക്കൻ കേരളത്തിൽ യു.ഡി.എഫ് മണ്ഡലങ്ങളിൽ ഒപ്പത്തിനൊപ്പമെന്ന് വിലയിരുത്തുന്ന ഇടതുമുന്നണി വ്യക്തമായ മേധാവിത്തമാണ് പ്രതീക്ഷിക്കുന്നത്. ഉയ൪ന്ന പോളിങ് ശതമാനം രേഖപ്പെടുത്തിയ കണ്ണൂ൪,വടകര എന്നിവയുൾപ്പെടെ മലബാറിലെ ഭൂരിപക്ഷം മണ്ഡലങ്ങളും ഒപ്പം നിൽക്കുമെന്നാണ് വിലയിരുത്തൽ. കാസ൪കോട്, കോഴിക്കോട്, പാലക്കാട്, ആലത്തൂ൪ മണ്ഡലങ്ങളിൽ വിജയം ഉറപ്പെന്ന് കണക്കുകൂട്ടുന്നു. മധ്യകേരളത്തിൽ തൃശൂരും യു.ഡി.എഫ് കോട്ടയായ ഇടുക്കിയുമാണ് പിടിച്ചെടുക്കാനാകുമെന്ന് വിശ്വസിക്കുന്നവ. തെക്കൻ കേരളത്തിൽ ആലപ്പുഴ, കൊല്ലം, ആറ്റിങ്ങൽ, തിരുവനന്തപുരം എന്നിവിടങ്ങളിൽ വിജയം അരികിലെന്നാണ് കണക്കുകൂട്ടൽ. ചാലക്കുടി, പത്തനംതിട്ട, മാവേലിക്കര എന്നിവിടങ്ങളിൽ പ്രവചനങ്ങൾ മാറിമറിയുമെന്നും വയനാട് അട്ടിമറി സാധ്യത തള്ളിക്കളയാനാവില്ളെന്നും വിലയിരുത്തുന്നു. അടുത്തയാഴ്ച നടക്കു ന്ന സി.പി.എം, സി.പി.ഐ സംസ്ഥാന നേതൃയോഗങ്ങളാണ് എൽ.ഡി.എഫിൻെറ സാധ്യത വിശദമായി പരിശോധിക്കുക. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് 17നും സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ്, എക്സിക്യൂട്ടീവ് യോഗങ്ങൾ 13നുമാണ് ചേരുന്നത്. ഓരോ ജില്ലയിലെയും പ്രവ൪ത്തനങ്ങൾ പരിശോധിച്ചുവരുന്ന സി.പി.എമ്മിൻെറ ജില്ലാ സെക്രട്ടേറിയറ്റ്, സമിതി യോഗങ്ങളും അടുത്തയാഴ്ച തന്നെ പൂ൪ത്തിയാകും. 12 മുതൽ 15 വരെ മണ്ഡലങ്ങളിൽ സാധ്യതയുണ്ടെന്ന വലിയ പ്രതീക്ഷയാണ് വോട്ടെടുപ്പിന് ശേഷവും എൽ.ഡി.എഫിനുള്ളത്. 74.04 ശതമാനം വോട്ടുകൾ രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ പോളിങ്ശതമാനം ഉയ൪ന്നത് എൽ.ഡി.എഫിൻെറ പ്രതീക്ഷകളെ ബാധിക്കില്ളെന്ന് നേതൃത്വം കണക്കുകൂട്ടുന്നു. എൽ.ഡി.എഫിന് ചരിത്രവിജയമുണ്ടായ 2004ലും യു.ഡി.എഫ് തിളക്കമാ൪ന്ന വിജയം നേടിയ 2009ലും ഉയ൪ന്ന പോളിങ് ശതമാനം രേഖപ്പെടുത്തിയിരുന്നു. മലബാറിൽ കടുത്ത പോരാട്ടം നടന്ന കണ്ണൂരിലാണ് സി.പി.എമ്മിൻെറ മുഴുവൻ സന്നാഹവും രംഗത്തിറങ്ങിയത്. കസ്തൂരിരംഗൻ റിപ്പോ൪ട്ട്, സിറ്റിങ് എം.പിയുടെ പ്രവ൪ത്തനങ്ങൾ, ജില്ലയിൽ കോൺഗ്രസിനകത്തുള്ള ശീതയുദ്ധം എന്നിവ വോട്ടായി മാറുമെന്ന പ്രതീക്ഷ എൽ.ഡി.എഫിനുണ്ട്. വടകരയിൽ ആ൪.എം.പി സമാഹരിക്കുന്ന വോട്ടുകളും എസ്.ഡി.പി.ഐക്ക് ലഭിക്കാവുന്ന വോട്ടുകളുമാണ് എൽ.ഡി.എഫിന് നി൪ണായകമാവുക. കോഴിക്കോട്ട് പാ൪ട്ടിഅടിത്തറ തന്നെയാണ് പ്രതീക്ഷ. പാലക്കാട്ട് ഭൂരിപക്ഷം കുറഞ്ഞാലും വിജയിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. തൃശൂരിൽ ഉയ൪ന്ന പോളിങ് രേഖപ്പെടുത്തിയ ഒല്ലൂരിൽ കോൺഗ്രസിന് ലഭിക്കുന്ന ലീഡ് മറ്റ് മണ്ഡലങ്ങളിൽ മറികടക്കാനാകുമെന്നാണ് പ്രതീക്ഷ. ചാലക്കുടിയിൽ സ്ത്രീവോട്ടുകളും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈഴവ വോട്ടുകളിലുമാണ് എൽ.ഡി.എഫിന് പ്രതീക്ഷ.
ആലപ്പുഴയിൽ കൂടുതൽ പോളിങ് ശതമാനം രേഖപ്പെടുത്തിയ അരൂ൪, ചേ൪ത്തല, ആലപ്പുഴ എന്നിവിടങ്ങൾ എൽ.ഡി.എഫിന് അനുകൂലമാകുമെന്നാണ് വിലയിരുത്തൽ. കെ.ആ൪. ഗൗരിയമ്മയുടെയും ജെ.എസ്.എസിൻെറയും സാന്നിധ്യവും ഗുണം ചെയ്യും. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ചൂടാറാത്ത കൊല്ലത്ത് കുണ്ടറ, പുനലൂ൪, ചടയമംഗലം മണ്ഡലങ്ങൾ എൽ.ഡി.എഫും ചവറ,ഇരവിപുരം എന്നിവിടങ്ങളിൽ യു.ഡി.എഫും മേൽക്കൈ നേടുമെന്നാണ് കണക്കുകൂട്ടൽ. കൊല്ലം, ചാത്തന്നൂ൪ എന്നിവിടങ്ങൾ ഒപ്പത്തിനൊപ്പം നിലനി൪ത്തി വിജയിക്കാൻ കഴിയുമെന്ന് ഇവ൪ കണക്കുകൂട്ടുന്നു. തിരുവനന്തപുരത്ത് എൽ.ഡി.എഫ് സ്ഥാനാ൪ഥിക്ക് അനുകൂലമായി നാടാ൪ സമുദായ ഏകീകരണം സംഭവിച്ചതായി സി.പി.എമ്മും സി.പി.ഐയും വിലയിരുത്തുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.