വയനാടില്‍ വെറ്റിനെറി സര്‍ജന് നേരെ കടുവയുടെ ആക്രമണം
text_fieldsകേണിച്ചിറ (വയനാട്): പൂതാടി പഞ്ചായത്തിലെ വളാഞ്ചേരിയിൽ ശനിയാഴ്ച ആടിനെ കൊന്ന് ഭീതിപരത്തിയ കടുവയെ മയക്കുവെടി വെക്കാനുള്ള ശ്രമത്തിനിടയിൽ മയക്കുവെടി വിദഗ്ധനായ വെറ്ററിനറി സ൪ജൻ ഡോ. അരുൺ സഖറിയക്കുനേരെ കടുവ ചാടി വീണു. കൈക്ക് പരിക്കേറ്റ ഡോക്ടറെ സുൽത്താൻ ബത്തേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. വളാഞ്ചേരി മോസ്കോ കുന്നിൽ വലിയമ്മാക്കൽ ലോറൻസിൻെറ ആടിനെ ശനിയാഴ്ച വൈകീട്ട് കടുവ കടിച്ചുകൊന്നിരുന്നു.
ഞായറാഴ്ച രാവിലെ മുതൽ വനപാലകരും നാട്ടുകാരും കടുവയെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു. പൊലീസും സ്ഥലത്തത്തെി. എന്നാൽ, പാമ്പ്ര വനത്തിലെ വളാഞ്ചേരി ഭാഗത്ത് തങ്ങിയ കടുവ നാട്ടുകാ൪ക്കു നേരെ തിരിഞ്ഞു. ഇതോടെയാണ് മയക്കുവെടി വെക്കാൻ അധികൃത൪ തീരുമാനിച്ചത്. ഉച്ചയോടെ ഡോ. അരുൺ സഖറിയ മയക്കുവെടി വെക്കാനുള്ള സന്നാഹവുമായി എത്തി. വെടിവെക്കാൻ അടുത്തുചെന്നപ്പോഴാണ് മിന്നൽ വേഗത്തിൽ ഡോക്ടറുടെ നേരെ ചാടിയത്. തോക്കിൻ കുഴൽ കടുവയുടെ വായിൽ തട്ടിയതിനാൽ കടിക്കാനായില്ല. സംഭവം കണ്ട് നാട്ടുകാരും വനം ഉദ്യോഗസ്ഥരും ബഹളംവെച്ചതോടെ കടുവ കാട്ടിലേക്ക് മറഞ്ഞു. ഞായറാഴ്ച രാത്രി ഏഴുമണിയോടെ ഫോറസ്റ്റ് അധികൃതരുടെ നേതൃത്വത്തിൽ രണ്ട് കൂടുകൾ സ്ഥാപിച്ചിട്ടുണ്ട്. തിങ്കളാഴ്ചയും കടുവയെ പിടിക്കാനുള്ള ശ്രമം നടത്തുമെന്ന് ചെതലയം ഫോറസ്റ്റ് റെയ്ഞ്ച് അധികൃത൪ പറഞ്ഞു.
ജില്ലാ പൊലീസ് മേധാവി പുട്ട വിമലാദിത്യ, ഡി.എഫ്.ഒ പി. ധനേഷ്കുമാ൪, റെയ്ഞ്ച് ഓഫിസ൪ രഞ്ജിത്ത് കുമാ൪, ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസ൪ ബാബുരാജ്, സെക്ഷൻ ഫോറസ്റ്റ് ഓഫിസ൪ കെ.പി. അബ്ദുൽ ഗഫൂ൪, മേപ്പാടി റെയ്ഞ്ച് ഓഫിസ൪ അനീഷ്, കൽപറ്റ റെയ്ഞ്ച് ഓഫിസ൪ കൃഷ്ണദാസ്, കേണിച്ചിറ എസ്.ഐ രാജൻ എന്നിവ൪ സ്ഥലത്തത്തെി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.