വാജ്പേയിയുമായുള്ള കത്തിടപാടിന്‍െറ വിവരം കൈമാറാന്‍ മോദിയുടെ അനുമതി തേടും
text_fieldsന്യൂഡൽഹി: 2002ലെ ഗോധ്ര കലാപത്തിനുശേഷം അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുമായി നരേന്ദ്ര മോദി നടത്തിയ കത്തിടപാടിൻെറ ഉള്ളടക്കം വെളിപ്പെടുത്തുന്നതിന് പ്രധാനമന്ത്രിയുടെ ഓഫിസ് ഗുജറാത്ത് സ൪ക്കാറിൻെറയും മുഖ്യമന്ത്രി നരേന്ദ്രമോദിയുടെയും അനുമതി തേടും. അന്വേഷണത്തിനും കുറ്റവാളികളെ പിടികൂടുന്നതിനും ശിക്ഷിക്കുന്നതിനും തടസ്സമാവുന്ന വിവരങ്ങൾ കൈമാറേണ്ടതില്ളെന്ന വിവരാവകാശനിയമത്തിൻെറ 8(1) (എച്ച്) വകുപ്പ് ചൂണ്ടിക്കാട്ടി നേരത്തേ ഇക്കാര്യം സെൻട്രൽ പബ്ളിക് ഇൻഫ൪മേഷൻ ഓഫിസ൪ എസ്.ഇ. റിസ്വി നിഷേധിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഓഫിസിൻെറ ഡയറക്ട൪ കൃഷൻ കുമാ൪ മുമ്പാകെ സമ൪പ്പിക്കപ്പെട്ട അപ്പീലിനത്തെുട൪ന്നാണ് തീരുമാനം മാറ്റിയത്. വിവരം നിഷേധിച്ചതിന് കൃത്യമായ കാരണങ്ങൾ നൽകാൻ റിസ്വിക്ക് കഴിഞ്ഞിട്ടില്ളെന്ന് അപ്പീലിൽ ചൂണ്ടിക്കാട്ടിയിരുന്നു.
കത്തിടപാടുകൾക്ക് 11 കൊല്ലത്തെ പഴക്കമുണ്ടെന്നും കേസന്വേഷണത്തിനോ കുറ്റവാളികളെ പിടികൂടുന്നതിനോ ശിക്ഷിക്കുന്നതിനോ അതിലുള്ള വിവരങ്ങൾ തടസ്സമാവില്ളെന്നും അപേക്ഷകൻ ചൂണ്ടിക്കാട്ടി. അപേക്ഷകൻ നൽകിയ കാരണങ്ങൾ ശരിവെച്ചുകൊണ്ട് കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ 15 ദിവസത്തിനകം നൽകാൻ അപ്പലറ്റ് അതോറിറ്റി സെൻട്രൽ പബ്ളിക് ഇൻഫ൪മേഷൻ ഓഫിസ൪ക്ക് നി൪ദേശം നൽകി. ആറു മാസം മുമ്പാണ് ഇതുസംബന്ധിച്ച വിവരാവകാശ അപേക്ഷ സമ൪പ്പിക്കപ്പെട്ടത്. വിവരാവകാശ നിയമത്തിൻെറ 11(1) വകുപ്പ് പ്രകാരം മൂന്നാംകക്ഷിയായ ഗുജറാത്ത് സ൪ക്കാറുമായും മോദിയുമായും കൂടിയാലോചന നടത്തിയശേഷം ആവശ്യപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്തുമെന്നും എസ്.ഇ. റിസ്വി അറിയിച്ചു.
2002 ഫെബ്രുവരി 27 മുതൽ 2002 ഏപ്രിൽ 30 വരെ സംസ്ഥാനത്തെ ക്രമസമാധാനനില സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫിസും ഗുജറാത്ത് സ൪ക്കാറും തമ്മിൽ നടത്തിയ കത്തിടപാടുകളുടെ പക൪പ്പാണ് അപേക്ഷകൻ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടത്. ആ കാലയളവിൽ വാജ്പേയിയും മോദിയും തമ്മിൽ നടത്തിയ കത്തിടപാടുകളുടെ പക൪പ്പും ആവശ്യപ്പെട്ടിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.