ബാരുവിന്‍െറ പുസ്തകം: ‘ദുര്‍ബലനായ പ്രധാനമന്ത്രി’ക്കുള്ള സ്ഥിരീകരണമെന്ന് ബി.ജെ.പി
text_fieldsന്യൂഡൽഹി: മൻമോഹൻ സിങ് ദു൪ബലനായ പ്രധാനമന്ത്രിയാണെന്നും സോണിയയാണ് ഭരണകാര്യങ്ങളിലെ അവസാന വാക്കെന്നുമുള്ള പൊതുധാരണക്ക് ഒൗദ്യോഗിക സ്ഥിരീകരണം നൽകിയിരിക്കുകയാണ് മുൻ മാധ്യമ ഉപദേശകനായ സഞ്ജയ് ബാരുവിൻെറ പുസ്തകമെന്ന് മുതി൪ന്ന ബി.ജെ.പി നേതാക്കൾ.
2009ലെ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ എക്കാലത്തെയും ദു൪ബലനായ പ്രധാനമന്ത്രിയാണ് മൻമോഹൻസിങ് എന്ന്് താൻ അഭിപ്രായപ്പെട്ടിരുന്നു, അത് സ്ഥിരീകരിച്ചിരിക്കുകയാണ് ബാരുവിൻെറ പുസ്തകമെന്നും എൽ.കെ. അദ്വാനി അഹ്മദാബാദിൽ പറഞ്ഞു. നല്ല ഒരു മനുഷ്യനെ വല്ലാതെ വിമ൪ശിക്കുന്നത് എന്തിനെന്ന് തൻെറ സഹപ്രവ൪ത്തക൪ ചോദിച്ചപ്പോൾ തനിക്ക് സിങ്ങിനോട് അനുതാപം തോന്നിയിരുന്നതായും അദ്വാനി വെളിപ്പെടുത്തി.
പഴയ കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളിൽ ഭരണകാര്യങ്ങളിലെ അവസാനവാക്ക് പാ൪ട്ടി ജനറൽ സെക്രട്ടറി ആയിരിക്കും. പാ൪ട്ടി അധ്യക്ഷക്ക് പ്രധാനമന്ത്രിയേക്കാൾ കൂടുതൽ സ്വാധീനമുള്ള യു.പി.എ സ൪ക്കാ൪, മുൻകാല കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളിലെ ഭരണസംവിധാനത്തെ ഓ൪മിപ്പിക്കുന്നുവെന്ന് രാജ്യസഭയിലെ പ്രതിപക്ഷനേതാവ് അരുൺ ജെയ്റ്റ്ലി തൻെറ ബ്ളോഗിൽ അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രിയുടെ എല്ലാ തീരുമാനങ്ങളും കോൺഗ്രസ് അധ്യക്ഷ അംഗീകരിക്കേണ്ടിയിരുന്നെന്നും എല്ലാ വൈകാരിക വിഷയങ്ങളും സ൪ക്കാറിനു പുറത്തുള്ള ഈ വ്യക്തിയുമായി ച൪ച്ചചെയ്യേണ്ടിയിരുന്നുവെന്നുമുള്ള പൊതുധാരണക്ക് ബാരുവിൻെറ പുസ്തകം അടിവരയിടുന്നതായി അദ്ദേഹം കൂട്ടിച്ചേ൪ത്തു. യു.പി.എ ഭരണകാലത്ത് ഒതുക്കപ്പെട്ട വിവിധ സ്ഥാപനങ്ങളിൽ ഏറ്റവും പ്രധാനം പ്രധാനമന്ത്രിയുടെ ഓഫിസ് തന്നെയാണ്. പ്രധാനമന്ത്രി എന്ന പദവിയെ തൻെറ ഭരണകാലം എത്രത്തോളം ദോഷകരമായി ബാധിച്ചെന്ന് മൻമോഹൻ സിങ് ആത്മപരിശോധന നടത്തേണ്ടതുണ്ടെന്നും ജെയ്റ്റ്ലി ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിപദത്തിൻെറ രണ്ടാംഘട്ടത്തിൽ കോൺഗ്രസ് മൻമോഹൻ സിങ്ങിനെ ഒതുക്കുകയായിരുന്നുവെന്നും അദ്ദേഹം അതിന് വഴങ്ങിയെന്നും ‘ദ ആക്സിഡൻറൽ പ്രൈംമിനിസ്റ്റ൪: ദ മേക്കിങ് ആൻഡ് അൺമേക്കിങ് ഓഫ് മൻമോഹൻ സിങ്’എന്ന പുസ്തകത്തിൽ സഞ്ജയ് ബാരു വെളിപ്പെടുത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.