ബി.കോം ചോദ്യപേപ്പര്‍ ചോര്‍ച്ച: അന്വേഷണം ഒതുക്കാന്‍ നീക്കം
text_fieldsകോഴിക്കോട്: കാലിക്കറ്റ് സ൪വകലാശാല ഫൈനൽ സെമസ്റ്റ൪ ബി.കോം പരീക്ഷയുടെ ചോദ്യപേപ്പ൪ ചോ൪ത്തിയ സംഭവം ഒതുക്കിത്തീ൪ക്കാൻ ഉന്നതതല നീക്കം. ചോദ്യപേപ്പ൪ ചോ൪ച്ച അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സ൪വകലാശാല നൽകിയ പരാതിയിൽ കേസ് പോലും രജിസ്റ്റ൪ ചെയ്യാതെയാണ് ഇതിനുള്ള ശ്രമം. രണ്ടാഴ്ച മുമ്പാണ് സ൪വകലാശാല മലപ്പുറം പൊലീസ് സൂപ്രണ്ടിന് പരാതി നൽകിയത്.
ചോദ്യപേപ്പ൪ ചോ൪ത്തൽ സ്ഥിരീകരിച്ച് രണ്ട് പരീക്ഷകൾ സ൪വകലാശാല റദ്ദാക്കിയിട്ടും പൊലീസ് തുടരുന്ന അനാസ്ഥയാണ് സംശയം വ൪ധിപ്പിക്കുന്നത്. ബി.കോം ചോദ്യപേപ്പ൪ ചോ൪ത്തിയെന്ന ‘മാധ്യമം’ വാ൪ത്തയുടെ അടിസ്ഥാനത്തിൽ സിൻഡിക്കേറ്റ് ഉപസമിതി നടത്തിയ അന്വേഷണത്തത്തെുട൪ന്നാണ് പരീക്ഷകൾ റദ്ദാക്കിയത്. റദ്ദാക്കിയ പേപ്പറുകളുടെ പുന$പരീക്ഷയും ഇതിനകം നടന്നു. ഗുരുതര വിഷയത്തിൽ ബാഹ്യ ഏജൻസികളുടെ അന്വേഷണം നി൪ബന്ധമായതിനാലാണ് അന്വേഷണം പൊലീസിന് കൈമാറാൻ സിൻഡിക്കേറ്റ് തീരുമാനിച്ചത്. ഏപ്രിൽ ഒന്നിന് സ൪വകലാശാല രജിസ്ട്രാ൪ മലപ്പുറം എസ്.പിക്ക് പരാതിയും നൽകി. പരീക്ഷകളുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന വിഷയത്തിൽ ക്രൈംബ്രാഞ്ച് പോലുള്ള അന്വേഷണ ഏജൻസികളുടെ സേവനമാണ് സ൪വകലാശാല ലക്ഷ്യമിട്ടത്.
ചോദ്യ ചോ൪ച്ചയിൽ സിൻഡി ക്കേറ്റ് അന്വേഷണവും പരീക്ഷ റദ്ദാക്കലും പുന$പരീക്ഷയുമെല്ലാം വളരെ വേഗത്തിലാണ് സ൪വകലാശാല പൂ൪ത്തിയാക്കിയത്. എന്നാൽ, പരാതി പൊലീസിന് വിട്ടതോടെ പിന്നീടൊന്നുമുണ്ടായില്ല. അന്വേഷണം പ്രത്യേക ഏജൻസിക്കോ സംഘത്തിനോ വിടാതെ തേഞ്ഞിപ്പലം സ്റ്റേഷന് കൈമാറുകയാണുണ്ടായത്. സ൪വകലാശാല ഉൾപ്പെടുന്ന സ്റ്റേഷൻ പരിധി എന്ന നിലക്കാണ് ഇങ്ങനെ ചെയ്തതത്രെ. പ്രത്യേക സംഘത്തെ ഏൽപിക്കാതെ ഇത്തരമൊരു വിഷയം ലോക്കൽ പൊലീസിന് കൈമാറിയതാണ് ദുരൂഹത കൂട്ടുന്നത്. പരീക്ഷ റദ്ദാക്കിയിട്ടും പരാതിയിലെ ‘നിജസ്ഥിതി’യാണ് പൊലീസ് അന്വേഷിക്കുന്നത്. കോപ്പിയടിക്കിടെ പിടിയിലായ രണ്ട് വിദ്യാ൪ഥികളിൽനിന്നാണ് ചോദ്യപേപ്പ൪ ചോ൪ന്നുവെന്ന് സ൪വകലാശാല സ്ഥിരീകരിച്ചത്. കോഴിക്കോട് കുന്ദമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. അതിനാൽ, പരാതി കുന്ദമംഗലം സ്റ്റേഷന് കൈമാറാനാണ് തേഞ്ഞിപ്പലം പൊലീസിൻെറ ശ്രമം.
കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മിക്ക കോളജുകളിലും ചോദ്യപേപ്പ൪ ചോ൪ന്നിട്ടുണ്ട്. ഒന്നോ രണ്ടോ പൊലീസ് സ്റ്റേഷനുകളുടെ അന്വേഷണ പരിധിയിൽ വരുന്ന പ്രശ്നമല്ലാത്തതിനാൽ പ്രത്യേക സംഘം അന്വേഷിക്കണമെന്നാണ് സ്പെഷൽ ബ്രാഞ്ച് റിപ്പോ൪ട്ട്. ഇതെല്ലാം അവഗണിച്ചാണ് അന്വേഷണം ലോക്കൽ പൊലീസിന് കൈമാറിയത്. മാ൪ച്ച് 19, 20,തീയതികളിൽ നടന്ന ഫൈനൽ സെമസ്റ്റ൪ ബി.കോം ഇൻകം ടാക്സ് ലോ ആൻഡ് പ്രാക്ടീസ്, ഓഡിറ്റിങ് പരീക്ഷകളുടെ ചോദ്യപേപ്പറുകളാണ് ചോ൪ന്നത്. ചോദ്യപേപ്പ൪ ചോ൪ത്തി തയാറാക്കിയ ഉത്തര സൂചിക ഉപയോഗിച്ച് കോപ്പിയടിക്കുന്നതിനിടെ കോഴിക്കോട് ജില്ലയിലെ സ്വാശ്രയ കോളജിലാണ് രണ്ടുപേ൪ പിടിയിലായത്. 5000 മുതൽ 7000 രൂപ വരെ ചെലവഴിച്ചാണ് വിദ്യാ൪ഥികൾ ചോദ്യപേപ്പ൪ സംഘടിപ്പിച്ചതെന്ന് സൂചനയുണ്ട്. ചോദ്യപേപ്പ൪ ചോ൪ത്തുന്ന വൻ റാക്കറ്റ് പിന്നിലുണ്ടെന്നാണ് സംശയം. വിഷയത്തിൽ പൊലീസ് തുടരുന്ന അലംഭാവത്തിൽ വിദ്യാ൪ഥി സംഘടനകൾ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.