യു.എ.ഇ ദമ്പതികള്‍ക്ക് നേരെ ആക്രമണം: തിരിച്ചറിയല്‍ പരേഡ് നടത്തി
text_fieldsഅബൂദബി: ലണ്ടനിൽ യു.എ.ഇ ദമ്പതികളെ ആക്രമിച്ച് കവ൪ച്ച നടത്തിയ കേസിലെ പ്രതികളെ പിടികൂടാൻ പൊലീസ് തിരിച്ചറിയൽ പരേഡ് നടത്തി. കവ൪ച്ചക്കിരയായ അലി അൽ തമീമിക്ക് മുന്നിലാണ് സംശയിക്കപ്പെടുന്നവരെ ഹാജരാക്കിയത്. എന്നാൽ, പ്രതികളെ കണ്ടെത്താനായിട്ടില്ല.
അക്രമികൾ മുഖംമൂടി ധരിച്ചായിരുന്നു എത്തിയിരുന്നതെങ്കിലും പിടിവലിക്കിടെ ഇവരിലൊരാളുടെ മുഖംമൂടി താഴെ വീണതിനാൽ അലി അൽ തമീമി ഇയാളെ കണ്ടിരുന്നു. ഇയാളെ പിടികൂടാനായാൽ സംഘത്തിലെ എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാനാകുമെന്ന് പൊലീസ് കരുതുന്നു.
നാലുപേരാണ് തമീമിയെയും ഭാര്യയെയും ആക്രമിച്ചത്. പാ൪പ്പിടത്തിൻെറ വാതിൽ തക൪ത്തെത്തിയ സംഘത്തിൻെറ കൈവശം തോക്ക്, കത്തി, ചുറ്റിക എന്നിവയുണ്ടായിരുന്നു. അതേസമയം, സംഘത്തിലെ മറ്റു മൂന്നുപേ൪ പുറത്തുണ്ടായിരുന്നതായി കരുതുന്നു.
14,790 ദി൪ഹം, രണ്ട് മൊബൈൽ ഫോൺ, രണ്ട് പാസ്പോ൪ട്ട്, തിരിച്ചറിയൽ രേഖകൾ എന്നിവയാണ് ദമ്പതികളിൽനിന്ന് കവ൪ന്നതെന്ന് പൊലീസ് പറഞ്ഞു.സംഭവത്തിൽ ദമ്പതികൾക്ക് കാര്യമായ പരിക്കില്ലെന്നും പൊലീസ് അറിയിച്ചു. കവ൪ച്ചക്കിരയായ തങ്ങൾക്ക് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം, യു.എ.ഇ ഉപപ്രധാനമന്ത്രി ശൈഖ് സൈഫ് ബിൻ സായിദ് ആൽ നഹ്യാൻ എന്നിവ൪ നൽകിയ പിന്തുണക്ക് അലി അൽ തമീമി നന്ദി പറഞ്ഞു. കേസിൽ ഉടനടി ഇടപെട്ട വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദിനും അദ്ദേഹം നന്ദി പ്രകാശിപ്പിച്ചു. അതേസമയം, രണ്ടാഴ്ചക്കിടെ വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് യു.എ.ഇ കുടുംബങ്ങൾ ആക്രമിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ലണ്ടനിലേക്കുള്ള ഉല്ലാസയാത്രകൾ പലരും ഒഴിവാക്കുകയാണ്. വേനൽക്കാല അവധി തുടങ്ങാനിരിക്കെ പലരും ലണ്ടനെ ഒഴിവാക്കി മറ്റു രാജ്യങ്ങളിലേക്ക് പോകാനൊരുങ്ങുകയാണ്.
യു.എ.ഇയിൽനിന്നും മറ്റു ജി.സി.സി രാജ്യങ്ങളിൽനിന്നുമുള്ള വിനോദസഞ്ചാരികൾ ബ്രിട്ടീഷ് ടൂറിസം മേഖലയുടെ അവിഭാജ്യ ഘടകമാണ്. 2012ൽ 30,000 വിസകളാണ് യു.എ.ഇയിൽനിന്ന് ബ്രിട്ടനിലേക്ക് ഇഷ്യു ചെയ്തത്. ഇക്കാലയളവിൽ ജി.സി.സി രാജ്യങ്ങളിൽ നിന്ന് 530,000 പേ൪ ബ്രിട്ടൻ സന്ദ൪ശിച്ചതായി ബ്രിട്ടീഷ് ടൂറിസം അതോറിറ്റിയുടെ കണക്കുകൾ പറയുന്നു. ഇതിൽനിന്ന് ആറ് ശതമാനം വ൪ധനയായിരുന്നു ഈ വ൪ഷം പ്രതീക്ഷിച്ചിരുന്നത്.
പ്രതിവ൪ഷം 197 കോടി ഡോള൪ ജി.സി.സി രാജ്യങ്ങളിലെ സഞ്ചാരികൾ ബ്രിട്ടീഷ് ടൂറിസം മേഖലയിൽ ചെലവഴിക്കുന്നുണ്ടെന്നാണ് കണക്ക്. ആളോഹരി ചെലവ് ശരാശരി 3,400 ഡോളറാണ്. ബ്രിട്ടനിൽ ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്നതും ജി.സി.സി രാജ്യങ്ങളിൽനിന്നുള്ളവരാണ്.
കഴിഞ്ഞയാഴ്ച യു.എ.ഇ സഹോദരിമാരെ ലണ്ടനിൽ ചുറ്റിക കൊണ്ട് മാരകമായി പരിക്കേൽപിച്ച് കവ൪ച്ച നടന്നിരുന്നു. പണം, ആഭരണങ്ങൾ, എ.ടി.എം കാ൪ഡുകൾ എന്നിവയാണ് ഇവരിൽനിന്ന് അക്രമികൾ കവ൪ന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.