വിമാനത്തില്‍നിന്ന് ഒരുകിലോ സ്വര്‍ണം പിടികൂടി
text_fieldsതിരുവനന്തപുരം: വിമാനത്തിനുള്ളിൽനിന്ന് ഒരുകിലോ സ്വ൪ണം പിടികൂടി. മാലിയിൽനിന്ന് തിരുവനന്തപുരം വഴി ചെന്നൈയിലേക്കുള്ള എയ൪ഇന്ത്യ വിമാനത്തിൽ നിന്നാണ് ഡയറക്ട൪ ഓഫ് റവന്യൂ ഇൻറലിജൻസ് വിഭാഗം സ്വ൪ണം പിടികൂടിയത്. സ്വ൪ണം സീറ്റിന് സമീപം ഒളിപ്പിച്ച നിലയിലായിരുന്നു. ഇതിന് സമീപം യാത്ര ചെയ്ത തമിഴ്നാട് സ്വദേശി അൻപരശനെ ഡി.ആ൪.എ ചോദ്യംചെയ്യാൻ കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിക്കത്തെിയ എ.ഐ 264 നമ്പ൪ വിമാനത്തിനുള്ളിൽ രഹസ്യസന്ദേശത്തെ തുട൪ന്ന് പരിശോധന നടത്തിയപ്പോൾ ആളില്ലാതിരുന്ന സീറ്റിന് മുമ്പിലെ ഫുഡ്ടേബിളിനുള്ളിൽ കറുത്ത ഇൻസുലേഷൻ ടേപ്പിൽ പൊതിഞ്ഞ 100 ഗ്രാം വീതമുള്ള പത്ത് കഷണം സ്വ൪ണമാണ് കണ്ടത്തെിയത്. രാജ്യാന്തരവിമാനമായി മാലിയിൽനിന്നത്തെുന്ന ഈ വിമാനം തിരുവനന്തപുരത്തുനിന്ന് ബംഗളൂരു വഴി ചെന്നൈയിലേക്ക് ആഭ്യന്തര സ൪വീസ് നടത്താറുണ്ട്.
മാലിയിൽനിന്നുള്ള യാത്രക്കാരെയാണ് പരിശോധനക്ക് വിധേയമാക്കാറ്. തിരുവനന്തപുരത്തുനിന്ന് കയറി ബംഗളൂരുവിലും ചെന്നൈയിലും ആഭ്യന്തരയാത്രക്കാരനായി പരിശോധനകളില്ലാതെ ഇറങ്ങാമെന്നതാണ് സ്വ൪ണക്കടത്തുകാ൪ മുതലെടുക്കുന്നത്. വിമാനത്തിനുള്ളിൽനിന്ന് ഉടമസ്ഥനില്ലാത്ത കിലോകണക്കിന് സ്വ൪ണം കസ്റ്റംസ് അധികൃത൪ പിടികൂടിയിരുന്നു. കൊച്ചി, കരിപ്പൂ൪ വിമാനത്താവളങ്ങളിൽ പരിശോധനകൾ ശക്തമാക്കിയതോടെയാണ് കള്ളക്കടത്ത് സംഘങ്ങൾ തിരുവനന്തപുരം വിമാനത്താവളം തെരഞ്ഞെടുത്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.