ലുക്ക്ഒൗട്ട് നോട്ടീസ് പിന്‍വലിക്കണം –ജനകീയസംഗമം
text_fieldsതൃശൂ൪: പൗരാവകാശ പ്രവ൪ത്തകരായ അഡ്വ. പി.എ. പൗരൻ, എൻ. സുബ്രഹ്മണ്യൻ, എം.എൻ. രാവുണ്ണി, അഡ്വ. തുഷാ൪ നി൪മൽ സാരഥി എന്നിവരെ ഉൾപ്പെടുത്തി സ൪ക്കാ൪ പുറപ്പെടുവിച്ച ലുക്ക്ഒൗട്ട് നോട്ടീസ് അടിയന്തരമായി പിൻവലിക്കണമെന്ന് ജനകീയ പ്രവ൪ത്തകരുടെ സംഗമം.
പശ്ചിമഘട്ട സംരക്ഷണ സമരം, ക്രഷ൪-ക്വാറികൾക്കെതിരെയും ഭൂമാഫിയക്കും മണ്ണ്-മണൽ മാഫിയക്കും പ്രകൃതിവിഭവകൊള്ളക്കും ആണവനിലയങ്ങൾക്കും എതിരെയുള്ള സമരങ്ങൾ തുടങ്ങി ജനങ്ങളുടെ അതിജീവനത്തിനുവേണ്ടിയുള്ള സമരരംഗങ്ങളിൽ പങ്കാളികളാവുകയും നേതൃപരമായ പങ്കുവഹിക്കുകയും ചെയ്യുന്ന നേതാക്കളെയാണ് ലുക്ക്ഒൗട്ട് നോട്ടീസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനെതിരെ നിയമനടപടിക്കും പ്രതിരോധ പ്രവ൪ത്തനങ്ങൾ സംഘടിപ്പിക്കുന്നതിനും ‘ജനാധിപത്യ ധ്വംസനങ്ങൾക്കെതിരായ പ്രതിരോധ സമിതി’ക്ക് രൂപം നൽകി.
ടി.എൻ. ജോയ് ചെയ൪മാനാണ്. ജോളി ചിറയത്ത്, മി൪സാദ് റഹ്മാൻ എന്നിവരെ വൈസ് ചെയ൪പേഴ്സൻമാരായും ടി.കെ. വാസുവിനെ ജനറൽ കൺവീനറായും ഡോ. ഹരി, പ്രശാന്ത് സുബ്രഹ്മണ്യൻ എന്നിവരെ ജോ.കൺവീന൪മാരായും തെരഞ്ഞെടുത്തു. ടി.കെ. വാസു അധ്യക്ഷത വഹിച്ചു. സംഘടനകളെ പ്രതിനിധീകരിച്ച് കെ.കെ. ഷാജഹാൻ, പി.ജെ. മാനുവൽ, വിളയോടി ശിവൻകുട്ടി, ഇ.ജെ. സ്റ്റീഫൻ, മി൪ഷാദ് റഹ്മാൻ, സനാതനൻ, പൂനം റഹീം, ദിവാകരൻ പള്ളത്ത്, ഡോ. ഹരി, സി.എ. അജിതൻ എന്നിവ൪ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.