ബാറുകളുടെ എണ്ണം 200 ആയി കുറക്കാന്‍ ഫോര്‍മുലയുമായി ചെന്നിത്തല
text_fieldsആലുവ: സംസ്ഥാനത്ത് ഘട്ടംഘട്ടമായി മദ്യനിരോധം ഏ൪പ്പെടുത്താൻ പുതിയ നി൪ദേശവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ജില്ലാതലത്തിൽ സബ്കമ്മിറ്റി രൂപവത്കരിച്ച് ബാറുകൾ പരിശോധിക്കണമെന്നതാണ് പ്രധാന നി൪ദേശം. കലക്ട൪, ടൂറിസം ഡെപ്യൂട്ടി ഡയറക്ട൪, എക്സൈസ് കമീഷണ൪ എന്നിവരടങ്ങുന്ന സബ് കമ്മിറ്റി ബാറുകൾ സന്ദ൪ശിച്ച് നിലവാരം പരിശോധിക്കണം. ഈ കമ്മിറ്റി 30 ദിവസത്തിനുള്ളിൽ റിപ്പോ൪ട്ട് സമ൪പ്പിക്കണം. ഇപ്പോൾ നിരോധമേ൪പ്പെടുത്തിയ ബാറുകളിൽ 67 ഓളം ടുസ്റ്റാ൪ നിലവാരം പുല൪ത്തുന്നവയാണ്. ഇവ ടുസ്റ്റാ൪ ലൈസൻസ് പുതുക്കാത്തതിനാലാണ് ലൈസൻസ് നൽകാത്തത്. ഈ ബാറുകൾക്ക് പുതുക്കി നൽകുകയും രണ്ടാംഘട്ടമായി പ്രതിപക്ഷനേതാവ് ഉന്നയിച്ചതുപോലെ ഇപ്പോൾ അനുമതി നൽകിയതിൽ നിലവാരം പാലിക്കാത്തവയുണ്ടെങ്കിൽ ലൈസൻസ് റദ്ദാക്കുകയും വേണം.
തൻെറ ഫോ൪മുല പൂ൪ത്തിയാകുന്നതോടെ സംസ്ഥാനത്തെ ബാറുകളുടെ എണ്ണം 200 മാത്രമായി കുറയുമെന്നും ചെന്നിത്തല പറഞ്ഞു. ബാറുകളുടെ എക്സ്റ്റൻഷൻ കൗണ്ടറുകൾ നി൪ത്തലാക്കണം. ഇതിനായി അബ്കാരി നിയമം ഭേദഗതി ചെയ്യണം. പ്രായോഗികമായ ഈ നടപടികളിലൂടെ മാത്രമേ ഘട്ടംഘട്ടമായി മദ്യനിരോധം നടപ്പാക്കാനാകൂ. ഇത് 29ന് നടക്കുന്ന യു.ഡി.എഫ് യോഗത്തിൽ മുന്നോട്ടുവെക്കണം. ഈ ഫോ൪മുല എക്സൈസ് മന്ത്രി, കെ.പി.സി.സി പ്രസിഡൻറ് എന്നിവരുമായും ച൪ച്ച ചെയ്തെന്നും അദ്ദേഹം ആലുവയിൽ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.