വിമാനത്താവള ഡയറക്ടര്‍ക്കെതിരായ ആരോപണം വ്യാജമെന്ന് പരാതിക്കാരി
text_fieldsതിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവള ഡയറക്ട൪ വി.എൻ. ചന്ദ്രനെതിരായ ലൈംഗികാരോപണം വ്യാജമാണെന്ന് പരാതി നൽകിയതായി പറയുന്ന എയ൪പോ൪ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ടെലികോം വിഭാഗം സൂപ്പ൪വൈസ൪ ത്രേസ്യാമ്മ ജോണി. അന്വേഷണത്തിന് പൊലീസ് സ്റ്റേഷനിൽ നിന്ന് വിളിച്ചപ്പോഴാണ് തൻെറ കള്ള ഒപ്പിട്ട് പരാതി നൽകിയത് അറിയുന്നതെന്നും ത്രേസ്യാമ്മ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. എയ൪പോ൪ട്ട് അതോറിറ്റിയിലെ മറ്റ് മൂന്ന് ജീവനക്കാരികളുടെ പേരിലും സമാന പരാതി നൽകിയിട്ടുണ്ട്. പരാതി നൽകിയ വിവരം അവ൪ നിഷേധിച്ചതായും വിമാനത്താവളത്തിലെ കല്യാൺമയി വനിതാ ക്ഷേമ സംഘടന ഭാരവാഹി കൂടിയായ ത്രേസ്യാമ്മ പറഞ്ഞു. തൻെറ പേരിൽ കഴിഞ്ഞ ഡിസംബറിൽ നൽകിയ പരാതി മാ൪ച്ച് 13ന് പൊലീസ് മുഖേനയാണ് അറിഞ്ഞതെന്ന് ത്രേസ്യാമ്മ പറഞ്ഞു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ലോക്സഭാ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ്, പ്രധാനമന്ത്രി മൻമോഹൻസിങ്, ഡി.ജി.പി കെ.എസ്. ബാലസുബ്രഹ്മണ്യം തുടങ്ങി വിവിധ തലങ്ങളിലുള്ളവ൪ക്കാണ് 18 സ്ത്രീകളുടെ ഒപ്പോടെയുള്ള പരാതി നൽകിയത്. എന്നാൽ, പരാതിക്കാ൪ ആരെന്ന് വ്യക്തമല്ല.
വ്യാജ പരാതിയിൽ എയ൪പോ൪ട്ട് അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥ൪ക്ക് പങ്കുണ്ടെന്ന് ഇന്ത്യൻ എയ൪പോ൪ട്ട് കാംഗ൪ യൂനിയൻ (ഐ.എൻ.ടി.യു.സി) ബ്രാഞ്ച് പ്രസിഡൻറ് സി.വി. പ്രേംകുമാ൪ ആരോപിച്ചു. ജൂലൈയിൽ വിരമിക്കുന്ന ഡയറക്ടറെ അവഹേളിക്കാൻ ചമച്ച വ്യാജ പരാതിക്ക് പിന്നിൽ ആരെന്ന് കണ്ടത്തെണം. ഇതിന് അധികൃത൪ക്ക് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഡയറക്ട൪ക്കെതിരെ വിമാനത്താവളത്തിലെ മൂന്ന് ജീവനക്കാരികളുടെ പേരിൽ എയ൪പോ൪ട്ട് അതോറിറ്റിക്ക് പരാതി നൽകിയെന്നാണ് കഴിഞ്ഞദിവസം ദൃശ്യ മാധ്യമങ്ങളിൽ വാ൪ത്ത വന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.