ഐ ലീഗ്: ചര്‍ച്ചില്‍ തരംതാഴ്ത്തല്‍ ഭീഷണി ഒഴിവാക്കി
text_fieldsഗോവ: ഐ ലീഗിലെ അവസാനമത്സരത്തിൽ സാൽഗോക്ക൪ എഫ്.സിയെ പരാജയപ്പെടുത്തി ച൪ച്ചിൽ ബ്രദേഴ്സ് തരംതാഴ്ത്തൽ ഭീഷണി ഒഴിവാക്കി. 1-2നായിരുന്നു ച൪ച്ചിലിൻെറ ജയം. സാൽഗോക്ക൪ താരം അഗസ്റ്റിൻ ഫെ൪ണാണ്ടസ് സമ്മാനിച്ച സെൽഫ് ഗോളാണ് ച൪ച്ചിലിന് രക്ഷയായത്. കളി തുടങ്ങി ആറാം മിനിറ്റിലായിരുന്നു ഇത്. എന്നാൽ 20ാം മിനിറ്റിൽ ഡാരിൽ ഡഫിയിലൂടെ സാൽഗോക്ക൪ സമനില പിടിച്ചെടുത്തു. 65ാം മിനിറ്റിൽ ബൽവന്ത് സിങ്ങിൻെറ വകയായിരുന്നു വിജയഗോൾ. അതേസമയം നേരത്തേ കിരീടമുറപ്പിച്ച ബംഗളൂരു എഫ്.സി തങ്ങളുടെ അവസാന മത്സരത്തിൽ സ്പോ൪ട്ടിങ് ക്ളബ് ഗോവയെ 1-2ന് പരാജയപ്പെടുത്തി സീസൺ അവിസ്മരണീയമാക്കി. റോബിൻസിങ് (59), ബെങ്ഗയിചൊ (90+2) എന്നിവരായിരുന്നു ബംഗളൂരു ടീമിൻെറ സ്കോറ൪മാ൪. ബൊയ്മ കരെഫിലൂടെയായിരുന്നു (41) ഗോവൻ ടീമിൻെറ ആശ്വാസഗോൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.