മോദിക്ക് ഹവാലാ ബന്ധമെന്ന് കോണ്‍ഗ്രസ്
text_fieldsന്യൂഡൽഹി: നരേന്ദ്ര മോദിക്ക് കുപ്രസിദ്ധ ഹവാലാ തലവനുമായി അടുത്ത ബന്ധമെന്ന് കോൺഗ്രസ്. ആയിരം കോടിയുടെ കള്ളപ്പണമിടപാടുകേസിൽ കഴിഞ്ഞമാസം അറസ്റ്റിലായ അഫ്രോസ് ഫത്ത എന്നയാൾക്കൊപ്പം സൗഹാ൪ദപൂ൪വം നിൽക്കുന്ന ഗുജറാത്ത് മുഖ്യമന്ത്രിയുടെ ചിത്രങ്ങളും സീഡിയും പുറത്തുവിട്ട കോൺഗ്രസ് വക്താവ് രൺദീപ് സു൪ജേവാല ഈ വിഷയത്തിൽ ഗുജറാത്തിനുപുറത്ത് ഒരു സ്വതന്ത്ര ഏജൻസിയുടെ അന്വേഷണം നേരിടാൻ മോദിയെ വെല്ലുവിളിച്ചു. കോൺഗ്രസ് എം.പിയും സ്ഥാനാ൪ഥിയുമായ മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ അഫ്രോസ് ഫത്തക്കൊപ്പം നിൽക്കുന്ന പടം പുറത്തുവിട്ട് ബി.ജെ.പിയും തിരിച്ചടിച്ചു. ബി.ജെ.പി എം.എൽ.എ ഹ൪ഷ ആ൪. സിങ്വി ട്വിറ്ററിലാണ് ഈ പടം പോസ്റ്റ് ചെയ്തത്.
സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം നടത്തിയ പരിശോധനയിലെ ഞെട്ടിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഫത്തയെ അറസ്റ്റു ചെയ്തത്. മോദിയുടെയും ബി.ജെ.പിയുടെയും സൈറ്റുകളിൽനിന്ന് ലഭിച്ച ചിത്രങ്ങളാണ് ഇവയെന്നും പാ൪ട്ടിയും ഹവാലാ കടത്തുകാരനും തമ്മിലെ ബന്ധത്തിൻെറ ദൃഢത ഇതിൽനിന്ന് വ്യക്തമാണെന്നും കോൺഗ്രസ് വക്താവ് രൺദീപ് സു൪ജേവാല പറഞ്ഞു. അധോലോക നായകൻ ബബ്ലൂ ശ്രീവാസ്തവയുടെ അടുത്തയാളാണ് ഫത്തയെന്ന് ആരോപിച്ച കോൺഗ്രസ് വക്താവ്, ആരുടെ പണമാണ് ഇയാൾ കടത്തിയതെന്നും ഈ പണം എന്തിന് ഉപയോഗിക്കപ്പെട്ടെന്നും ജനങ്ങളോട് വിശദീകരിക്കാൻ മോദിയും പാ൪ട്ടിയും ബാധ്യസ്ഥരാണെന്നും പറഞ്ഞു.
രത്നവ്യാപാരിയായി അറിയപ്പെടുന്ന ഫത്തയുടെ വീട്ടിൽ മാ൪ച്ച് 27നാണ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പരിശോധന നടത്തിയത്.
സോണിയ ഗാന്ധിയുടെ മരുമകൻെറ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കഴിഞ്ഞ ദിവസം ബി.ജെ.പി ഉയ൪ത്തിയ ആരോപണങ്ങൾക്ക് മറുപടിയായാണ് അവരുടെ പ്രധാനമന്ത്രി സ്ഥാനാ൪ഥിയെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലുകളുമായി കോൺഗ്രസ് രംഗത്തത്തെിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.