ചെന്നൈ സെന്‍ട്രല്‍ റയില്‍വെ സ്റ്റേഷനില്‍ ബോംബ് സ്ഫോടനം: ഒരു മരണം
text_fieldsചെന്നൈ: ചെന്നൈ സെൻട്രൽ റയിൽവെ സ്റ്റേഷനിലെ ഒമ്പതാം പ്ളാറ്റ്ഫോമിലുണ്ടായ ബോംബ് സ്ഫോടനത്തിൽ ഒരാൾ മരിച്ചതായി റെയിൽ വേ അധികൃത൪ സ്ഥിരീകരിച്ചു. ഗുണ്ടൂ൪ സ്വദേശി സ്വാതി (22) ആണ് മരിച്ചത്. അപകടത്തിൽ ഒമ്പതു പേ൪ക്ക് പരിക്കേറ്റു. ബംഗളൂരു -ഗുവഹാത്തി എക്സ്പ്രസ് ട്രെയിനുള്ളിൽ രാവിലെ 7.25 നാണ് ബോംബ് സ്ഫോടനമുണ്ടായത്. ട്രെയിൻ നി൪ത്തിയിട്ട് അഞ്ചുമിനിട്ടിനു ശേഷം യാത്രക്കാ൪ ട്രെയിനിൽ നിന്നും ഇറങ്ങുന്നതിനിടെയാണ് സംഭവം. ട്രെയിനിൻെറ എസ് 4 കോച്ചിനും എസ് 5 കോച്ചിനുമിടയിൽ നിന്നാണ് രണ്ടു ബോംബുകൾ പൊട്ടിത്തെറിച്ചതെന്ന് കരുതുന്നു. എന്നാൽ ഇതു സംബന്ധിച്ച് ഒൗദ്യോഗിക സ്ഥിരീകരണം ലഭ്യമല്ല.
സ്ഫോടനത്തിൽ പരിക്കേറ്റവരെ രാജീവ് ഗാന്ധി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച സ്വാതിയുടെ കുടുംബത്തിന് ഒരു ലക്ഷം രൂപയും പരിക്കേറ്റവരുടെ കുടുംബത്തിന് 25,000 രൂപയും അടിയന്തര ധനസഹായം നൽകുമെന്ന് റെയിൽ വേ അധികൃത൪ അറിയിച്ചു.
ടാറ്റ കൺസൾട്ടൻസിയിൽ അസിസ്റ്റൻറ് സിസ്റ്റം എഞ്ചിനീയ൪ ആയി കഴിഞ്ഞ വ൪ഷം ജോലിയിൽ പ്രവേശിച്ച സ്വാതി ശമ്പളം കിട്ടിയതിനുശേഷം സാധനങ്ങളും വാങ്ങി വീട്ടിലേക്ക് തിരിക്കവെയാണ് ദുരന്തത്തിനിരയായത്. രണ്ടു മാസം മുമ്പായിരുന്നു സ്വാതിയുടെ വിവാഹം. സ്വാതി ഈ ട്രെയ്നിൽ യാത്ര ചെയ്യാൻ ഉദ്ദേശിച്ചിരുന്നില്ളെന്നും എന്നാൽ, അവസാന മിനിറ്റിൽ തൽക്കാൽ റിസ൪വേഷനിൽ വിജയവാഡയിലേക്ക് ടിക്കറ്റെടുക്കുയായിരുന്നുവെന്ന് സ്വാതിയുടെ സുഹൃത്തുക്കൾ പറഞ്ഞു. സ്വാതിയുടെ അഛനും അമ്മയും ചെന്നെയിൽ എത്തി മൃതദേഹം ഏറ്റുവാങ്ങി. മുംബൈയിൽ ഐ.ഐ.ടിയിൽ വിദ്യാ൪ഥിയാണ് സ്വാതിയുടെ ഇളയ സഹോദരൻ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.