തായ് ലന്‍ഡില്‍ ഷിനാവത്രയെ കോടതി പുറത്താക്കി
text_fieldsബാങ്കോക്: അധികാര ദു൪വിനിയോഗ കുറ്റം ചുമത്തി തായ്ലൻഡ് കെയ൪ടേക്ക൪ പ്രധാനമന്ത്രി യിങ്ലക് ഷിനാവത്രയെ ഭരണഘടനാ കോടതി പുറത്താക്കി. പ്രധാനമന്ത്രിക്കൊപ്പം ഒമ്പത് മന്ത്രിമാരോടും സ്ഥാനമൊഴിയാൻ കോടതി നി൪ദേശിച്ചിട്ടുണ്ട്.
ശേഷിക്കുന്ന മന്ത്രിമാ൪ ചേ൪ന്ന് വാണിജ്യമന്ത്രി നിവാത്തുംറോങ് ബൂൺസോങ്പൈസാനെ ഷിനാവത്രയുടെ പകരക്കാരനായി തെരഞ്ഞെടുത്തു. ദേശസുരക്ഷാ മേധാവിയെ പ്രധാനമന്ത്രി മാറ്റിയത് നിയമവിരുദ്ധമായാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി. മാസങ്ങളോളം നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവിലാണ് കോടതി നടപടിയുണ്ടായിരിക്കുന്നത്.
2013 നവംബ൪ മുതൽ ഷിനാവത്രക്കെതിരെ സ൪ക്കാ൪വിരുദ്ധ പ്രക്ഷോഭക൪ നിരന്തര സമരത്തിലാണ്. 2011ൽ ഇപ്പോഴത്തെ പ്രതിപക്ഷത്തിൻെറ നേതൃത്വത്തിലുള്ള സ൪ക്കാ൪ നിയമിച്ചയാളാണ് ഷിനാവത്ര നീക്കംചെയ്ത ദേശസുരക്ഷാ മേധാവി തവിൽ പ്ളീൻസ്രി. ഇദ്ദേഹത്തെ നീക്കാൻ ഷിനാവത്ര അധികാരം ദു൪വിനിയോഗം ചെയ്തുവെന്നാണ് കോടതി കണ്ടത്തെിയിരിക്കുന്നത്.
എന്നാൽ, ദേശസുരക്ഷാ മേധാവിയെ നീക്കിയതിലൂടെ തൻെറ പാ൪ട്ടിക്ക് നേട്ടമുണ്ടായെന്ന ആരോപണം ചൊവ്വാഴ്ച കോടതിയിൽ ഹാജരായ ഷിനാവത്ര നിഷേധിച്ചിരുന്നു. ഇത് തള്ളിക്കളഞ്ഞ കോടതി ഷിനാവത്രയുടെ ഒരു ബന്ധുവിന് ഇതുവഴി നേട്ടമുണ്ടായെന്ന് ചൂണ്ടിക്കാട്ടി.
അതിനാൽ, ഷിനാവത്രക്ക് അധികാരത്തിൽ തുടരാനാവില്ളെന്നും കോടതി വ്യക്തമാക്കി. ദേശസുരക്ഷാ മേധാവിയെ നീക്കംചെയ്തതിൽ പങ്കാളിത്തമുണ്ടെന്ന് കണ്ടത്തെിയ ഒമ്പത് മന്ത്രിമാരെയാണ് ഇവ൪ക്കൊപ്പം പുറത്താക്കിയത്. കഴിഞ്ഞ രണ്ട് വ൪ഷം തന്നെ പിന്തുണച്ചവരോട് നന്ദി പറയുന്നതായി കോടതി വിധിക്കുശേഷം നടത്തിയ വാ൪ത്താ സമ്മേളനത്തിൽ ഷിനാവത്ര പറഞ്ഞു. താൻ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ടതാണെന്നും അവ൪ പറഞ്ഞു. രാജ്യത്തെ നയിക്കുന്നതിൽ സത്യസന്ധമായാണ് പ്രവ൪ത്തിച്ചതെന്നും ആരോപിക്കപ്പെടുന്ന അഴിമതി നടത്തിയിട്ടില്ളെന്നും അവ൪ പറഞ്ഞു.
കോടതി ഉത്തരവ് അനുസരിക്കാൻ ബാധ്യസ്ഥരാണെന്ന് പ്രധാനമന്ത്രിയുടെ ഉപദേശകൻ നൊപാദോൺ പട്ടാമ പറഞ്ഞു. അതേസമയം, രാഷ്ട്രീയ പ്രക്ഷോഭവുമായി രംഗത്തത്തെുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ മന്ത്രിസഭ രൂപവത്കരിക്കുന്നതുവരെ ശേഷിക്കുന്ന മന്ത്രിമാ൪ അധികാരത്തിൽ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്ത ജൂലൈയിൽ രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടത്തുമെന്ന് സ൪ക്കാ൪ ഈമാസമാദ്യം പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരിയിൽ നടത്തിയ തെരഞ്ഞെടുപ്പ് അസാധുവാണെന്ന് കോടതികൾ വിധിച്ച സാഹചര്യത്തിലാണ് പുതിയ തെരഞ്ഞെടുപ്പ് നടത്തുന്നത്.
അതേസമയം, രാജ്യത്തെ അനിശ്ചിതത്വത്തിന് കോടതി ഉത്തരവ് അന്ത്യം കുറിക്കില്ളെന്ന് പ്രതിപക്ഷ കക്ഷിയായ ഡെമോക്രാറ്റിക് പാ൪ട്ടി ഉപാധ്യക്ഷൻ കിയാത് സിത്തീമാമോൻ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ പരിഷ്കരണം വേണമെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.