കസ്റ്റംസ് യൂനിയന്‍: അംഗരാജ്യങ്ങള്‍ വിട്ടുവീഴ്ചക്ക് തയാറാവണം -കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: പത്ത് വയസ്സ് പിന്നിട്ട ഗൾഫ് കോപറേറ്റീവ് കൗൺസിൽ (ജി.സി.സി) കസ്റ്റംസ് യൂനിയൻ പൂ൪ണ വള൪ച്ച പ്രാപിക്കാത്തതിന് കാരണം അംഗരാജ്യങ്ങളുടെ കടുംപിടുത്തമാണെന്ന് കുവൈത്ത് ധനമന്ത്രി അനസ് അൽ സാലിഹ്. വരുമാനം പങ്കുവെക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാൻ അംഗരാജ്യങ്ങൾ തയറായാൽ മാത്രമേ കസ്റ്റംസ് യൂനിയൻ പൂ൪ണതോതിൽ യാഥാ൪ഥ്യമാവൂ എന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു. കുവൈത്തിൽ നടക്കുന്ന ജി.സി.സി ധനമന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അൽ സാലിഹ്.
2003ൽ തുടക്കം കുറിച്ച ജി.സി.സി കസ്റ്റംസ് യൂനിയൻ പത്ത് വ൪ഷമായിട്ടും പൂ൪ണമായും കാര്യക്ഷമമായിട്ടില്ല. വരുമാനം പങ്കുവെക്കുന്ന കാര്യത്തിൽ അംഗരാജ്യങ്ങൾക്കിടയിലുള്ള അഭിപ്രായവ്യത്യാസങ്ങളാണ് ഇതിനുകാരണം. കസ്റ്റംസ് യൂനിയൻെറ കാര്യത്തിൽ ഐക്യത്തിലത്തൊൻ അംഗരാജ്യങ്ങൾ തയാറാവണം. എല്ലാ രാജ്യങ്ങളും വിട്ടുവീഴ്ച ചെയ്താൽ മാത്രമേ തടസ്സങ്ങൾ തരണം ചെയ്ത് യൂനിയൻ പൂ൪ണതോതിൽ വിജയിപ്പിക്കാൻ സാധിക്കൂ -മന്ത്രി ചൂണ്ടിക്കാട്ടി.
ലോക സാമ്പത്തിക രംഗത്തുണ്ടാവുന്ന മാറ്റങ്ങൾക്കനുസരിച്ച് ജി.സി.സി രാജ്യങ്ങളിലെ സമ്പദ് വ്യവസ്ഥയും മാറണമെന്നും സാലിഹ് പറഞ്ഞു. ജി.സി.സി രാജ്യങ്ങൾ ഒരുമിച്ച് പ്രയത്നിച്ചാൽ മാത്രമേ ഇത് യാഥാ൪ഥ്യമാവൂ -അദ്ദേഹം പറഞ്ഞു. സാമ്പത്തിക, വാണിജ്യ ത൪ക്കങ്ങൾ പരിഹരിക്കുന്നതിന് ജി.സി.സി തലത്തിൽ ജുഡീഷ്യൽ സംവിധാനമൊരുക്കുന്നതിനെ കുറിച്ച് ആലോചിക്കണമെന്നും അദ്ദേഹം നി൪ദേശിച്ചു. ജി.സി.സി സെക്രട്ടറി ജനറൽ അബ്ദുല്ലത്തീഫ് അൽ സയാനി അധ്യക്ഷത വഹിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.