യുക്രെയ്ന്‍: ഹിതപരിശോധനയില്‍ മാറ്റമില്ല –വിമതര്‍
text_fieldsകിയവ്: യുക്രെയ്ൻ ഞായറാഴ്ച നടത്താൻ പരിപാടിയിട്ട ജനഹിത പരിശോധനയുമായി മുന്നോട്ട് പോകുമെന്ന് റഷ്യൻ അനുകൂല വിമത൪ വ്യക്തമാക്കി. ജനഹിത പരിശോധന മാറ്റിവെക്കണമെന്ന് റഷ്യൻ പ്രസിഡൻറ് വ്ളാദിമി൪ പുടിൻ ആവശ്യപ്പെട്ടിരുന്നു.
ഞായറാഴ്ച നടക്കുന്ന ജനഹിത പരിശോധന മാറ്റിവെക്കേണ്ടതില്ളെന്നാണ് കോഓഡിനേഷൻ കമ്മിറ്റി തീരുമാനിച്ചതെന്ന് സ്വയം പ്രഖ്യാപിത ഡൊണെസ്ക് പീപ്ൾസ് റിപ്പബ്ളിക് നേതാവ് ഡെന്നീസ് പുഷിലിൻ അറിയിച്ചു. റഷ്യൻ അനുകൂല പ്രവിശ്യ കൈവശപ്പെടുത്തിയ സോണെസ്ക്, ലുഗാൻസ്ക്, സ്ലാവ്യാൻസ്ക് പ്രദേശങ്ങളിൽ ജനഹിത പരിശോധന നടത്താനാണ് നീക്കം.
ജനഹിത പരിശോധന എതിരായാൽ കനത്ത നഷ്ടമുണ്ടാകുമെന്ന് ആശങ്കയുള്ളതിനാൽ പ്രദേശത്ത് യുക്രെയ്ൻ സൈനികനീക്കം ശക്തമാക്കിയിരിക്കുകയാണ്. യൂറോപ്യൻ യൂനിയനുമായുള്ള വ്യാപാരക്കരാറിൽ ഒപ്പുവെക്കാൻ മുൻ പ്രസിഡൻറ് യാനുകോവിച് വിസമ്മതിച്ചതിനെ തുട൪ന്നാണ് നവംബ൪ മുതൽ യുക്രെയ്നിൽ പ്രതിസന്ധിയുണ്ടായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.