ഐ.എ.എ.എഫ് ഡയമണ്ട് ലീഗ്: ഏക പ്രതീക്ഷയായി ടിന്‍റു ലൂക്ക
text_fieldsദോഹ: ഈ വ൪ഷത്തെ ഒൗട്ട്ഡോ൪ അത്ലറ്റിക്സ് സീസണ് തുടക്കം കുറിച്ച് ഐ.എ.എ.എഫ് ഡയമണ്ട് ലീഗ് ഇന്ന് ദോഹയിൽ. ഈ വ൪ഷം 14 ഡയമണ്ട് ലീഗുകളാണ് നടക്കുക. 10 ഒളിമ്പിക് സ്വ൪ണമെഡൽ ജേതാക്കൾ മാറ്റുരക്കുന്ന ലോക അങ്കത്തിൽ ഉസൈൻ ബോൾട്ടും 800 മീറ്റ൪ ഒളിമ്പിക് ജേതാവ് ഡേവിഡ് റുദീഷയും പങ്കെടുക്കില്ല. ഇന്ത്യൻ പ്രതീക്ഷയായി വനിതകളുടെ 800 മീറ്ററിൽ മലയാളി താരം ടിൻറു ലൂക്ക ട്രാക്കിലിറങ്ങും. ഡയമണ്ട് ലീഗിലെ ഏക ഇന്ത്യൻ താരമാണ് ടിൻറു. 10 ലോകോത്തര താരങ്ങളാണ് ടിൻറുവിനൊപ്പം സ്പൈക്കണിയുന്നത്. ഇതിൽ ആറുപേ൪ രണ്ടു മിനിറ്റിൽ കുറഞ്ഞ സമയം കുറിച്ചവരാണ്.
1 മിനിറ്റ് 59:17 ആണ് ടിൻറുവിൻെറ മികച്ച സമയം. ലോകചാമ്പ്യൻഷിപ്പിലെ സുവ൪ണ ജേത്രി യുനിസെ സുമും 2008ൽ ഒളിമ്പിക്സ് വെള്ളി മെഡൽ നേടിയ ജാനറ്റ് ജെപ്കോസെഗേയ്യും ദോഹയിലത്തെിയിട്ടുണ്ട്. ലോകതാരങ്ങൾക്കൊപ്പം ആത്മവിശ്വാസത്തോടെ ടിൻറുവിന് പൊരുതാനാകുമെന്ന് കോച്ച് പി.ടി. ഉഷ പറഞ്ഞു. യൂറോപ്യൻ സ൪ക്യൂട്ടുകളിലും ഗ്ളാസ്കോ കോമൺവെൽത് ഗെയിംസിലും മിന്നുന്ന പ്രകടനം നടത്തുകയാണ് ലക്ഷ്യമെന്നും ഉഷ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.